കശ്മീരിൽ ആദ്യ കോവിഡ് ബാധ; മംഗലാപുരത്ത് നിരീക്ഷണത്തിലുള്ളയാൾ മുങ്ങി
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിലെ ആദ്യ കോവിഡ് വൈറസ് ബാധ തിങ്കളാഴ്ച സ്ഥിരീകരിച്ചു. ഇ തോടെ, രാജ്യത്ത് രോഗബാധിതരുടെ എണ്ണം 41 ആയി. കൂടിയ തോതിൽ വൈറസ് ബാധ കണ്ടെത്തിയതിെന തുടർന്ന് ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു േപരിൽ ഒരാളായ വനിതക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവർ ഇറാൻ സന്ദർശിച്ചിരുന്നതായി അധികൃതർ പറയുന്നു.
ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഇവരുടെ നില തൃപ്തികരമാണ്. രണ്ടാമത്തെയാളുടെ സാമ്പിളുകൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയെച്ചന്നും ആേരാഗ്യവിഭാഗം ഉദ്യോഗസ്ഥൻ അറിയിച്ചു. സൗദി അറേബ്യയിൽനിന്നു വന്ന മറ്റൊരു വനിതയും ഇവിടെ ചികിത്സയിലുണ്ട്.
കോവിഡ് കശ്മീരിൽ സ്ഥിരീകരിച്ചതോടെ പ്രൈമറി സ്കൂളുകൾ അടച്ചിടാനും ഓഫിസുകളിലും മറ്റുമുള്ള ബയോെമട്രിക് ഹാജർ സംവിധാനം നിർത്തിെവക്കാനും ഉത്തരവിട്ടുണ്ട്.
ഇതിനിടെ കോവിഡ് ബാധ സംശയിച്ച് മംഗലാപുരം വിമാനത്താവളത്തിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ ആൾ മുങ്ങിയതായി പരാതി. ഞായറാഴ്ച ദുബൈയിൽനിന്ന് എത്തിയ ഇയാളെ കടുത്ത പനിയും മറ്റു ചില കോവിഡ് ലക്ഷണങ്ങളുമായി മംഗലാപുരം വെൻലോക് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.
എന്നാൽ, തനിക്ക് രോഗബാധയില്ലെന്ന് ജീവനക്കാരുമായി തർക്കിച്ച ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാമെന്നു പറഞ്ഞ് കടന്നുകളയുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. തുടർന്ന് മേഖലയിൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. ഇയാളെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.