ബസപകടത്തിൽ കൈ നഷ്ടപ്പെട്ടു; യാത്രക്കാരന് 1.39 കോടി നഷ്ടപരിഹാരം
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: അഞ്ചുവർഷം മുമ്പ് സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധമൂലം യാത്രക്കാരന്റെ ഒരു കൈ നഷ്ടപ്പെടാനിടയായ സംഭവത്തിൽ 1.39 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഉല്ലാസ്‌നഗറിൽ താമസക്കാരനായ മഹേഷ് മാഖീജ എന്നയാൾക്കാണ് നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (എം.എ.സി.ടി) അധ്യക്ഷൻ എസ്.ബി. അഗ്രവാൾ ഉത്തരവിട്ടത്.
2019 ഡിസംബറിൽ മഹേഷ് മാഖീജ സ്വകാര്യ ലക്ഷ്വറിബസിൽ കല്യാണിൽനിന്ന് അഹല്യാനഗറിലേക്ക് യാത്രചെയ്യുമ്പോഴാണ് സംഭവം. അർധരാത്രി മുർബാദിലെ ടോക്കാവഡെക്കടുത്തുള്ള സർവണേ ഗ്രാമത്തിൽവെച്ച് നിയന്ത്രണംവിട്ട ബസ് ഒരു ഹോട്ടലിൽ ഇടിച്ചു. അപകടത്തിൽ മാഖീജയുടെ ഇടതുകൈ ചുമലിൽവെച്ച് അറ്റുപോയി.
സംഭവത്തിനുശേഷം തൊഴിൽ ചെയ്യാൻ കഴിയാതായ മാഖീജ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിൽ പരാതിനൽകി.
ബന്ധപ്പെട്ട പൊലീസ് രേഖകൾ, ആശുപത്രിരേഖകൾ, തെളിവുകൾ എന്നിവയെല്ലാം പരിശോധിച്ചശേഷമാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവുണ്ടായത്. നഷ്ടപരിഹാരത്തുക ആദ്യം ഇൻഷുറൻസ് കമ്പനി പരാതിക്കാരന് നൽകാനും പിന്നീടതിന്റെ വിഹിതം ബസുടമയിൽനിന്ന് ഈടാക്കാനും ഉത്തരവിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.