Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊറോണ:...

കൊറോണ: സ്​പൈസ്​ജെറ്റ്​ യാ​ത്രികനെ പ്രത്യേക കേന്ദ്രത്തിലേക്ക്​ മാറ്റി

text_fields
bookmark_border
spicejet
cancel

ന്യൂഡൽഹി: ബാ​ങ്കോക്ക്​-ന്യൂഡൽഹി സ്​പൈസ്​ജെറ്റ്​ വിമാനത്തിലെ യാത്രക്കാരന്​ കൊറോണ ബാധയുണ്ടെന്ന്​ സംശയം. എ യർപോർട്ട്​ ഹെൽത്ത്​ ഓർഗനൈസേഷൻ നടത്തിയ പരിശോധനയിൽ ഇയാൾക്ക്​ കൊറോണയുണ്ടെന്ന സംശയത്തെ തുടർന്ന്​ പ്രത്യേക കേന്ദ്രത്തിലേക്ക്​ മാറ്റി.

സ്​പൈസ്​ജെറ്റി​​​െൻറ എസ്​.ജി 88 വിമാനത്തിൽ ബാ​ങ്കോക്കിൽ നിന്ന്​ ഡൽഹിയിലെത്തിയ യാത്രക്കാരനാണ്​ കൊറോണ ബാധിച്ചതായി സംശയം ഉയർന്നത്​. 31 എ എന്ന സീറ്റിലിരുന്നായിരുന്നു ഇയാളുടെ യാത്ര. യാത്രക്കാരന്​ സമീപത്തിരുന്ന്​ ആരും യാത്ര ചെയ്​തിട്ടില്ലെന്നും വിമാന കമ്പനി അധികൃതർ അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ ആറ്​ പേർക്ക്​ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്​. ഇതിൽ മൂന്ന്​ പേർ കേരളത്തിലും മൂന്ന്​ പേർ കൊൽക്കത്തയിലുമാണ്​. ചൊവ്വാഴ്​ച ഇന്ത്യയിലെത്തിയ ഹിമാദ്രി ബർമനാണ് കൊൽക്കത്തയിൽ​ കൊറോണ സ്ഥിരീകരിച്ച ഒരാൾ. കൗശിക്​ ഭട്ടാചാര്യ, അനിത ഓറോൺ തുടങ്ങിയവർക്കും ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്​. അതേസമയം, ചൈനയിലെ കൊറോണബാധിച്ച്​ മരിച്ചവരുടെ എണ്ണം 1,113 ആയി. 44,653 പേർക്ക്​ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ്​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpiceJetmalayalam newsindia newscorona virus
News Summary - Passenger onboard SpiceJet flight from Bangkok to Delhi suspected of coronavirus-india news
Next Story