ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ പുകവലിച്ച യാത്രികൻ അറസ്റ്റിൽ
text_fieldsകൊൽക്കത്ത: ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ പുകവലിച്ച യാത്രികനെ അറസ്റ്റ് ചെയ്തു. ദുബായിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ വെച്ചാണ് സുവം ശുക്ല എന്നയാൾ പുകവലിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ് .
പ്രതി വിമാനത്തിന്‍റെ ശുചിമുറിയിൽ കയറി പുകവലിക്കാൻ തുടങ്ങിയപ്പോൾ ജീവനക്കാരും സഹയാത്രികനും ശ്രദ്ധിക്കുകയും വിമാനം ലാൻഡ് ചെയ്തശേഷം പൈലറ്റിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥൻ എയർപോർട്ട് സെക്യൂരിറ്റി ജീവനക്കാരെയും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടു. ഉടൻ തന്നെ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.
സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ സുവം ശുക്ലയെ ചോദ്യം ചെയ്ത ശേഷം ബിധാനഗർ സിറ്റി പൊലീസിന് കീഴിലുള്ള എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. 1937ലെ എയർക്രാഫ്റ്റ് റൂൾസിലെ സെക്ഷൻ 25 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്തിൽ പുകവലി പൂർണമായും നിരോധിച്ചിട്ടുണ്ടെന്ന് ഇൻഡിഗോ എയർലൈൻസ് പറഞ്ഞു. യാത്രക്കാരൻ പുകവലിക്കുന്നത് യഥാസമയം ശ്രദ്ധയിൽപ്പെട്ടു. അല്ലെങ്കിൽ വലിയ അപകടത്തിന് ഇടയാക്കുമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.