വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ 20,000 രൂപ നഷ്ടപരിഹാരം
text_fieldsന്യൂഡൽഹി: വിമാനം വൈകിയത് കൊണ്ടോ റദ്ദാക്കുക വഴിയോ യാത്രക്കാർക്ക് കണക്ടിങ് ഫ്ലൈറ്റ് നഷ്ടമായാൽ 20,000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ ശിപാർശ. ഡയറക്ടർ ജനറൽ ഒാഫ് സിവിൽ എവിയേഷനാണ് ഇതുസംബന്ധിച്ച നിർദേശം മുന്നോട്ട് വെച്ചത്.
കേന്ദ്രസർക്കാറുമായും ബന്ധപ്പെട്ട വിമാനകമ്പനികളുമായും ചർച്ചകൾ നടത്തിയത് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. വിമാനം റദ്ദാക്കിയത് മൂലം ബോർഡിങ് പാസ് ലഭിച്ചില്ലെങ്കിലും 5000 രൂപ വരെ നഷ്ടപരിഹാരം നൽകാനും വ്യവസ്ഥയുണ്ട്.
വിമാനം റദ്ദാക്കിയത് മൂലം നിലവിൽ നൽകുന്ന നഷ്ടപരിഹാരം യാത്രക്കാർക്ക് ഗുണകരമാവുന്നില്ലെന്ന് സിവിൽ എവിയേഷൻ സെക്രട്ടറി ആർ.എൻ ചൗധരി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ കൂടുതൽ നീക്കങ്ങളുമായി കേന്ദ്രസർക്കാർ രംഗത്തെത്തുന്നത്. വിമാനം ആറ് മണിക്കൂറിലേറെ വൈകിയാൽ മുഴുവൻ തുകയും യാത്രക്കാർക്ക് തിരിച്ച് നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.