മാസ്കില്ലേൽ പിഴ വീഴും;വിമാനയാത്രക്കാർ ജാഗ്രതൈ
text_fieldsന്യൂഡൽഹി: ശരിയായരീതിയിൽ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും േകാവിഡ് പ്രതിരോധത്തിൽ വീഴ്ചവരുത്തുന്ന യാത്രക്കാരിൽനിന്ന് പിഴ ഈടാക്കുന്ന കാര്യം ആലോചിക്കാൻ വിമാനത്താവളാധികൃതർക്കും എയർലൈനുകൾക്കും വ്യോമയാന ഡയറക്ടറേറ്റ് ജനറലിെൻറ നിർദേശം.
യാത്രക്കാർ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്നും ഈ മാസം 13ന് തന്നെ വ്യോമയാന വകുപ്പ് നിർദേശം നൽകിയിരുന്നു. എന്നാൽ, പരിശോധിച്ചതിൽ ചില വിമാനത്താവളങ്ങളുടെ കാര്യത്തിൽ തങ്ങൾ സംതൃപ്തരല്ലെന്ന് ചൊവ്വാഴ്ച പുറപ്പെടുവിച്ച സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് പ്രതിരോധത്തിൽ അലംഭാവം കാണിക്കുന്നവരിൽനിന്ന് നിയമപ്രകാരമുള്ള പിഴ തൽക്ഷണം ഈടാക്കുന്നതടക്കമുള്ള സാധ്യത പരിഗണിക്കാമെന്നും ഇതിന് പ്രാദേശിക പൊലീസിെൻറ സഹായം തേടാമെന്നുമാണ് സർക്കുലറിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.