Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയാത്രക്കാരെ...

യാത്രക്കാരെ സീറ്റുബെൽറ്റ്​ ധരിപ്പിച്ച ശേഷം സ്​പേസ്​ജെറ്റിൽ ദേശീയഗാനം വച്ചു

text_fields
bookmark_border
യാത്രക്കാരെ സീറ്റുബെൽറ്റ്​ ധരിപ്പിച്ച ശേഷം സ്​പേസ്​ജെറ്റിൽ ദേശീയഗാനം വച്ചു
cancel

ന്യൂഡൽഹി: തിരുപ്പതി-ഹൈദരാബാദ് സ്പേസ്ജെറ്റ് അനൗൻസ്മ​െൻറ് ബോക്സിലൂടെ ദേശീയ ഗാനം മുഴങ്ങിയത് വിവാദത്തിൽ. ദേശീയഗാനം കേൾക്കുേമ്പാൾ ബഹുമാനം സൂചിപ്പിക്കാൻ എഴുന്നേറ്റു നിൽക്കണമെന്നാണ് കോടതി ഉത്തരവ്. ഉത്തരവ് അനുസരിക്കാൻ സീറ്റ് ബെൽറ്റ് ധരിച്ച യാത്രക്കാർക്കാർക്കും സാധ്യമല്ലായിരുന്നു.  ഏപ്രിൽ 18നാണ് സംഭവം.  ലാൻഡിങ്ങിനൊരുങ്ങവെ അനൗൺസ്മ​െൻറ് ബോക്സിലൂടെ ദേശീയഗാനം ഉയരുകയായിരുന്നു. യാത്രക്കാരിലൊരാൾ പരാതി നൽകിയതോടു കൂടിയാണ് സംഭവം കൂടുതൽ ശ്രേദ്ധയമാകുന്നത്.

ബഹുമാനപുരസ്കരം എഴുന്നേറ്റു നിൽക്കാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല യാത്രക്കാരും കാബിൻ ക്ര്യൂവും. ദേശീയഗാനം കേൾക്കുേമ്പാൾ തന്നെ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന പൈലറ്റി​െൻറ നിർദേശവും അനുസരിക്കാർ യാത്രക്കാർ നിർബന്ധിതരായിരുന്നുവെന്ന് പരാതി നൽകിയ പുനീത് തീവാരി പറയുന്നു. മാത്രമല്ല, ദേശീയഗാനം പകുതിയിൽ വച്ച് നിർത്തുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ അശ്രദ്ധമൂലമാണ് അനൗൺസ്മ​െൻറ് ബോക്സിലൂടെ ദേശീയ ഗാനം കേൾക്കുന്നതിനിടിയാക്കിയതെന്ന് എയർൈലൻസി​െൻറ വാക്താവ് അറിയിച്ചു. പ്ലേ ലിസ്റ്റിൽ മുൻപേ റെക്കോർഡ് ചെയ്ത ദേശീയഗാനം ഉണ്ടായിരുന്നു. ജീവനക്കാരൻ അനൗൺസ്െമൻറി​െൻറ നമ്പർ െതറ്റായി തെരഞ്ഞെടുത്തതു മൂലമാണ് ദേശീയഗാനം കേൾക്കുന്നതിനിടയാക്കിയത്. എന്നാൽ  നിമിഷങ്ങൾക്കകം അത് നിർത്തിയിട്ടുണ്ട്. യാത്രക്കാർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിെട്ടങ്കിൽ മാപ്പു ചോദിക്കുന്നതായും എയർൈലൻസി​െൻറ വാക്താവ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national anthemspace jet
News Summary - Passengers Strapped to Their Seats, SpiceJet Plays National Anthem
Next Story