ആധാര്‍ ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്
text_fieldsന്യൂഡല്‍ഹി: ആധാറിലെ വിധിപുറപ്പെടുവിച്ച അഞ്ച് ജസ്റ്റിസുമാരിൽ വ്യത്യസ്തനായി ഡി.വൈ ചന്ദ്രചൂഡ്. ആധാര്‍ ഭരണഘടനാവിരുദ്ധമെന്നാണ് അദ്ദേഹത്തിന്‍റെ വിധിപ്രസ്താവം. വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ പോലും അറിയാന്‍ ഭാവിയില്‍ ദുരുപയോഗിച്ചേക്കാമെന്ന് അദ്ദേഹം പ്രസ്‌താവിച്ചു. ആധാര്‍ മണി ബില്ലാക്കി നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെയും അദ്ദേഹം വിമർശിച്ചു.
സാധാരണ ബില്ലിനെ ധനബില്ല് എന്ന് വിശേഷിപ്പിച്ച് അവതരിപ്പിച്ചത് രാജ്യസഭയുടെ അധികാരം കവര്‍ന്ന് എടുക്കുന്നതിന് തുല്യമാണ്. ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് ആധാര്‍ ഉപകാരമാവുമ്പോള്‍ തന്നെ ഇത് മണിബില്ലാക്കി നിയമ വിധേയമാക്കിയ നടപടി തീര്‍ത്തും തെറ്റായ നടപടിയാണ്. നിയമ നിര്‍മാണത്തില്‍ രാജ്യസഭക്ക് സുപ്രധാന പങ്കുണ്ട്. ആധാര്‍ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെ സാധാരണക്കാര്‍ക്ക് ആധാര്‍ നമ്പര്‍ അത്യാവശ്യമാണെന്ന നിലയാണ് ഉണ്ടാവുക. ഈ സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ സാധ്യമല്ലാത്ത അവസ്ഥയുണ്ടാക്കുമെന്നും ചന്ദ്രചൂഡ് തന്‍റെ പ്രത്യേക വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഭണഘടനയുടെ 14 ാം അനുച്ഛേദത്തിന്‍റെ ലംഘനം ആണ് ആധാര്‍. ആധാര്‍ ആക്ടിന്‍റെ 57 വകുപ്പ് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെയും ലംഘനമാണ്. ഇന്‍കം ടാക്‌സ് റിട്ടേണ്‍ അടക്കാന്‍ ആധാര്‍ നിര്‍ബന്ധം ആണെന്ന ഭൂരിപക്ഷ വിധിയോടും ജസ്റ്റിസ് ചന്ദ്രചൂഡ് വിയോജിച്ചു.
ബയോ മെട്രിക് രേഖകള്‍ തമ്മില്‍ പൊരുത്തക്കേട് ഉണ്ടാകുന്ന കാര്യത്തില്‍ വ്യക്തത ഇല്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ച ചൂണ്ടിക്കാട്ടി നിഷേധിക്കാനാകില്ല. ആധാറിനായി ശേഖരിക്കുന്ന വിവരങ്ങള്‍ ചോരും എന്ന ഭീഷണി നിലനില്‍ക്കുന്ന സോഴ്‌സ് കോഡ് വിദേശ രാജ്യത്തിന്‍റേതാണ്. യു.ഐ.ഡി.എ.ഐ വെറും ഒരു ലൈസെന്‍സി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജസ്റ്റിസ് ചന്ദ്രചൂഡ് വിധിച്ചത്
- ആധാർ നിയമനിർമാണം പണബിൽ അല്ലാത്തതിനാൽ സർക്കാർ ആധാർ കാർഡിനായി പുതിയ നിയമനിർമാണം കൊണ്ടുവരണം.
- ഇപ്പോൾ കൈവശമുള്ള പൗരെൻറ സ്വകാര്യ വിവരങ്ങൾ ഒരു വർഷം വരെ സർക്കാറിന് ൈകവശം വെക്കാം. ഇക്കാലയളവിൽ ഇൗ സ്വകാര്യവിവരങ്ങൾ മെറ്റാരാവശ്യത്തിനും ഉപയോഗിക്കരുത്. ഒരു വർഷത്തിനകം ആധാറിനായി പുതിയ നിയമ നിർമാണം നടത്തുന്നില്ലെങ്കിൽ ഇതിനകം ശേഖരിച്ച മുഴുവൻ ഡാറ്റയും നശിപ്പിക്കണം.
- ഒരു നിയമവുമുണ്ടാക്കാതെ 2009 മുതൽ 2016 വരെ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചതിന് നിയമപ്രാബല്യം നൽകാൻ 2016ലെ ആധാർ നിയമത്തിൽ 59ാം വകുപ്പ് ചേർത്തതു കൊണ്ടായില്ല.
- ടെലികോം കമ്പനികൾ ഇതിനകം ശേഖരിച്ചുവെച്ച പൗരെൻറ ബയോമെട്രിക് വിവരങ്ങൾ അടിയന്തരമായി മായ്ച്ചുകളയണം.
- ആധാർ നിയമനിർമാണം തന്നെ ഭരണഘടനാവിരുദ്ധമായതിനാൽ ആദായ നികുതി നിയമത്തിലെ 139 എ എ പ്രകാരം പാൻകാർഡുമായി ആധാറിനെ ബന്ധിപ്പിക്കുന്നതിനും നിയമ സാധുതയില്ല.
- ഒരു വ്യക്തിക്ക് ഭരണഘടന അംഗീകരിച്ച ബഹുമുഖ തിരിച്ചറിയൽ രേഖകളെ മാറ്റി 12 അക്കങ്ങളുള്ള നമ്പറായി ഏകമുഖമാക്കി മാറ്റുകയാണ് ആധാർ ചെയ്തത്.
- ഒരാളുടെ വ്യക്തിജീവിതത്തിലെ വിവരങ്ങൾ ആർക്കും ലഭ്യമാകുന്ന തരത്തിലായത് സ്വകാര്യതക്കുള്ള അവകാശത്തിെൻറ ലംഘനമാണ്. ഒരു അവകാശത്തിെൻറ പേരിൽ മറ്റൊരു അവകാശം എടുത്തുകളയാനാകില്ല. സബ്സിഡിയുടെ കാര്യക്ഷമമായ വിതരണത്തിന് ഒരു വ്യക്തിയുടെ അന്തസ്സിലും സ്വകാര്യവിവരങ്ങളിലും അയാൾക്കുള്ള അവകാശങ്ങെള ഹനിക്കാനാവില്ല.
- ആധാർ നിയമത്തിലെ 57ാം വകുപ്പ് വാണിജ്യപരമായ ചൂഷണത്തിനുപയോഗിക്കാൻ അനുവദിക്കുന്നതിനാൽ ഭരണഘടനയുെട 14ാം അനുഛേദത്തിന് എതിരാണ്. ആധാർ നിയമത്തിലെ ഏഴാം വകുപ്പും അതുപോലെയാണ്. പണബിൽ ആയി അവതരിപ്പിക്കുന്നതിന് അത് പര്യാപ്തമല്ല. അതും റദ്ദാക്കുന്നു.
- ആധാറിലെ നിയമവും വ്യവസ്ഥയും മാത്രം നോക്കിയാൽ പോരാ. ഏതു ചട്ടക്കൂടിൽനിന്നാണ് ഇൗ നിയമനിർമാണം നടത്തിയത് എന്നു കൂടി പരിശോധിക്കണം.
- പണബിൽ സംബന്ധിച്ച വ്യവസ്ഥകളുള്ള ഭരണഘടനയുെട 110(3) അനുഛേദം ലോക്സഭാ സ്പീക്കറുടെ തീരുമാനം കോടതിക്ക് പുനഃപരിശോധിക്കുന്നതിന് എതിരല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.