ട്രോളുകൾ നിർഭാഗ്യകരം; സുഷമക്ക് പിന്തുണയേറി
text_fieldsന്യൂഡൽഹി: മിശ്രവിവാഹിതക്ക് പാസ്പോർട്ട് അനുവദിച്ചത് മുസ്ലിം പ്രീണനമാണെന്ന് ആരോപിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരായ ട്രോളുകൾ നിർഭാഗ്യകരമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സുഷമയെ പിന്തുണച്ച് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രംഗത്തുവന്നതിനു പിന്നാലെയാണ് ഗഡ്കരിയുടെ പ്രതികരണം. സുഷമയെ പിന്തുണച്ച അദ്ദേഹം ട്രോളർമാർ കൂടുതൽ ഉത്തരവാദിത്തം കാട്ടണമെന്ന് പറഞ്ഞു. ‘സംഭവത്തെക്കുറിച്ച് മന്ത്രിയുമായി സംസാരിച്ചു.
പാസ്പോർട്ട് അനുവദിക്കുന്ന സമയം അവർ രാജ്യത്തുപോലും ഉണ്ടായിരുന്നില്ല’ -അദ്ദേഹം വ്യക്തമാക്കി. സുഷമക്കെതിരായ നാണംകെട്ട പ്രചാരണങ്ങൾക്കെതിരെ കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ രംഗത്തുവന്നു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം മുതിർന്ന പാർലമെൻറംഗമാണ് അവെരന്നും പരസ്പര ബഹുമാനം വേണമെന്നും പറഞ്ഞു. ട്രോളർമാർ ഉപയോഗിച്ചത് മോശം ഭാഷയാണെന്നും ഇതു തികച്ചും തെറ്റാണെന്നും പാസ്വാൻ തുടർന്നു.
ലഖ്നോവിൽ മുഹമ്മദ് അനസ് സിദ്ദീഖിയുെട ഭാര്യ തൻവി സേത്തിന് പാസ്പോർട്ട് ലഭിക്കാൻ സഹായിച്ചു എന്നാരോപിച്ചാണ് സുഷമക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശകാരം െചാരിഞ്ഞത്. പാസ്പോർട്ട് അപേക്ഷയുമായി ലഖ്നോയിലെ സേവാകേന്ദ്രയിലെത്തിയ ദമ്പതികളോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥൻ വികാസ് മിശ്രയെ സ്ഥലംമാറ്റിയിരുന്നു. യുവതി പേര് മാറ്റണമെന്നും ഭർത്താവ് മതം മാറണെമന്നും ആവശ്യപ്പെട്ടതാണ് പരാതിക്കിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.