യു.പിയിൽ ബജ്റംഗ്ദൾ നേതാവിനെ ആക്രമിച്ചക്കേസിൽ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
text_fields ബഹ്‌റൈച്ച്(യു.പി) : ബജ്‌റംഗ്ദൾ പ്രാദേശിക നേതാവിനെ ആക്രമിച്ചക്കേസിൽ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. അനിൽ, രാം നരേൻ, രോഹിത് മൗര്യ എന്നിവരാണ് അറസ്റ്റിലായത്. മറ്റു മൂന്ന് പേർക്കായി അന്വേഷണം ആരംഭിച്ചതായി നൻപാറ പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 10.30 ഓടെ കാക്രി ഗ്രാമത്തിൽ നിന്ന് ബഞ്ചാരിയയിലേക്ക് മടങ്ങുമ്പോൾ പാസ്റ്റർ അനിലും കൂടെയുള്ളവരും ചേർന്ന് ആയുധങ്ങളുമായി ആക്രമിച്ചുവെന്നാണ് ബജ്‌റംഗ്ദളിന്റെ 'വിഭാഗ് സംയോജക്' ദീപാൻഷു ശ്രീവാസ്തവയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി എ.എസ്.പി പവിത്ര മോഹൻ ത്രിപാഠി പറഞ്ഞു.
അതേസമയം, പ്രതികൾക്കെതിരെ നേരത്തെ കേസ് കൊടുത്തതിലെ ശത്രുതയാണ് അക്രമത്തിന് പിന്നിലെന്ന് ബജ്‌റംഗ്ദൾ പ്രവർത്തകൻ പറയുന്നു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനായി കൂട്ട പ്രാർത്ഥന നടത്തിയെന്നും ഹിന്ദു ദൈവങ്ങളെ വിമർശിച്ചുവെന്നും കാണിച്ച് ദീപാൻഷു ശ്രീവാസ്തവ പൊലീസിൽ പരാതികൾ നൽകിയിരുന്നു. ഇതിന്റെ ശത്രുതയാണ് തന്നെയാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസും കരുതുന്നത്.
നൻപാറ പ്രദേശത്തെ ഭഗവാപൂർവ പ്രദേശത്തുള്ള ഒരു ചർച്ചിന്റെ കാമ്പസിലാണ് കൂട്ട പ്രാർത്ഥന നടന്നത്. മതവികാരങ്ങളെ പ്രകോപിപ്പിക്കുന്ന ബോധപൂർവമായ പ്രവൃത്തിയാണെന്ന് കാണിച്ച് സെക്ഷൻ 295-എ പ്രകാരവും മറ്റുള്ളവരുടെ മതവികാരം വ്രണപ്പെടുത്തുന്ന വാക്കുകളെന്ന് ചൂണ്ടിക്കാണിച്ച് സെക്ഷൻ 298 പ്രകരമാണ് കേസെടുത്തിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.