മുന്നാക്ക സംവരണം: ബിഹാറും യു.പിയും എൻ.ഡി.എ തൂത്തുവാരും- രാം വിലാസ് പസ്വാൻ
text_fieldsന്യൂഡൽഹി: മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള നീക്ക ം ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് ഗുണകരമാകുമെന്ന് ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ രാം വിലാസ് പസ്വാൻ. മ ുന്നാക്ക സംവരണം ഉത്തർപ്രദേശിലും ബിഹാറിലും വിജയം നേടാൻ എൻ.ഡി.എ മുന്നണിയെ സഹായിക്കും. സംവരണത്തെ എതിർത്ത ആർ.ജെ.ഡിക്ക് ബിഹാറിൽ അക്കൗണ്ട് തുറക്കാനാവില്ലെന്നും പസ്വാൻ അഭിപ്രായപ്പെട്ടു.
രഘുവംശ് പ്രസാദ് സിങ്, ജഗ്ദാനന്ദ് സിങ് തുടങ്ങിയ ആർ.ജെ.ഡി നേതാക്കൾ മുന്നാക്ക വിഭാഗത്തിൽ പെടുന്നവരാണ്. സംവരണത്തെ എതിർത്ത ഇവർ എങ്ങനെയാണ് അവരുടെ സമുദായത്തിലെ ജനങ്ങൾക്കു മുന്നിൽ വോട്ടുചോദിച്ച് ചെല്ലുകയെന്നും പസ്വാൻ ആരാഞ്ഞു.
മൻമോഹൻ സിങ്ങിെൻറ ജാതി തനിക്കറിയില്ല. മൻമോഹൻ സിങ് ഒഴികെ കോൺഗ്രസ് പ്രധാനമന്ത്രിമാർ സവർണ സമുദായത്തിൽ നിന്നുള്ളവരാണെന്ന് കരുതുന്നു. അവർ എന്തുകൊണ്ട് സവർണരിലെ പാവങ്ങൾക്ക് വേണ്ടി സംവരണം നടപ്പാക്കിയില്ലെന്നും പസ്വാൻ മാധ്യമങ്ങൾ നൽകിയ അഭിമുഖത്തിൽ ചോദിച്ചു.
മുന്നാക്ക വിഭാഗത്തിൽ സാമ്പത്തിക സംവരണമെന്ന നിയമഭേദഗതി നിലവിൽ വന്നിരിക്കുകയാണ്. അതിനെ സുപ്രീംകോടതിയും എതിർക്കുമെന്ന് കരുതുന്നില്ല. എൻ.ഡി.എ വീണ്ടും ഭരണത്തിലെത്തിയാൽ സാമ്പത്തിക സംവരണം ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുമെന്നും രാം വിലാസ് പസ്വാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.