കർപ്പൂര ഉൽപന്നങ്ങൾ വിറ്റതിന് പതഞ്ജലിക്ക് 50 ലക്ഷം പിഴയിട്ട് ബോംബെ ഹൈകോടതി
text_fieldsമുംബൈ: ഇടക്കാല ഉത്തരവ് ലംഘിച്ച് കർപ്പൂര ഉൽപന്നങ്ങൾ വിറ്റതിന് പതഞ്ജലിക്ക് ബോംബെ ഹൈകോടതി 50 ലക്ഷം രൂപ പിഴ വിധിച്ചു. വ്യാപാര മുദ്ര ലംഘനവുമായി ബന്ധപ്പെട്ട് പതഞ്ജലിക്ക് എതിരെ മംഗളം ഓർഗാനിക് കമ്പനി നൽകിയ പരാതിയിലെ ഇടക്കാല ഉത്തരവാണ് ലംഘിക്കപ്പെട്ടത്. പതഞ്ജലി കർപ്പൂര ഉൽപന്നങ്ങൾ വിൽക്കുന്നത് തടഞ്ഞ് 2003 ആഗസ്റ്റിൽ ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ, ഇത് ലംഘിച്ച് ജൂൺ 24 വരെ പതഞ്ജലി ഇവ വിൽക്കുന്നതായി കാണിച്ച് ഹരജിയുമായി മംഗളം ഓർഗാനിക് വീണ്ടും കോടതിയെ സമീപിച്ചു. ഹരജിക്കുള്ള മറുപടിയിൽ പതഞ്ജലി കുറ്റം സമ്മതിച്ചിരുന്നു. ഇത്തരം ഉത്തരവ് ലംഘിക്കുന്നത് പൊറുപ്പിക്കാനാകില്ലെന്ന് പറഞ്ഞ് ജസ്റ്റിസ് ആർ.ഐ ചഗ്ലയുടെ സിംഗ്ൾ ബെഞ്ചാണ് പിഴയിട്ടത്.
പതഞ്ജലിയുടെ മറ്റു കോടതിയലക്ഷ്യങ്ങൾകൂടി ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമർപ്പിക്കാൻ മംഗളം ഓർഗാനിക് കമ്പനിയോട് നിർദേശിച്ച കോടതി 19ന് തുടർവാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.