ഗുണനിലവാരമില്ലാത്ത പതഞ്ജലി ഉത്പന്നങ്ങൾ നേപ്പാളിൽ നിരോധിച്ചു
text_fieldsകാഠ്മണ്ഡു: ബാബ രാംദേവിന്‍റെ നേപ്പാളില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് നിരോധനം. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട ആറു പതഞ്ജലി ആയുര്‍വേദയുടെ ആറ് ഉത്പന്നങ്ങളാണ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിരോധിച്ചത്. ദിവ്യ ഗസര്‍ ചൂര്‍ണ, ബഹുചി ചൂര്‍ണ, അംല ചൂര്‍ണ, ത്രിഫല ചൂര്‍ണ, അദിവ്യ ചൂര്‍ണ, അശ്വഗന്ധ എന്നിവയാണ് നിരോധിച്ച ഉത്പന്നങ്ങള്‍.
നേപ്പാളിലെ വിവിധ വില്‍പനശാലകളില്‍നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചാണ് ആറ് ഉത്പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ ദിവ്യ ഫാര്‍മസിയില്‍ ഉല്‍പാദിപ്പിച്ചതാണ് ഇവ. ഇവ ഇനി വില്‍ക്കാന്‍ പാടില്ലെന്നും ചികിത്സകര്‍ രോഗികള്‍ക്ക് ഇവ ശുപാര്‍ശ ചെയ്യരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
ബംഗളൂരുവില്‍ നിര്‍മിക്കുന്ന ബക്ടോക്ലേവ് എന്ന ഒരു മരുന്നും പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേപ്പാളിലെ വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്പന്നങ്ങള്‍ ഉടന്‍ തന്നെ വിപണിയില്‍ നിന്ന് തിരിച്ചെടുക്കണമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ പതഞ്ജലിയ്ക്ക് നിര്‍ദേശം നല്‍കി. കച്ചവടക്കാര്‍ക്ക് പതഞ്ജലി ഉത്പന്നങ്ങള്‍ വില്‍ക്കരുത് എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.