പത്താൻകോട്ട് ആക്രമണം: പിടിച്ചെടുത്ത ആയുധങ്ങൾ കോടതിയിൽ സമർപ്പിക്കും
text_fieldsമൊഹാലി (പഞ്ചാബ്): പത്താൻകോട്ട് വ്യോമസേനകേന്ദ്രം ആക്രമിച്ച ഭീകരരിൽനിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ ദേശീയ അന്വേഷണ ഏജൻസി പ്രത്യേക കോടതിക്കുമുന്നിൽ സമർപ്പിക്കും. സാക്ഷികൾക്ക് തിരിച്ചറിയാൻ വേണ്ടിയാണിതെന്ന് സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. കേസ് ആഗസ്റ്റ് 14നാണ് ഇനി കോടതി പരിഗണിക്കുക. അന്ന് മുഖ്യസാക്ഷിയായ ൈഫ്ലറ്റ് ലെഫ്റ്റനൻറ് വിമൽകുമാറിെൻറ മൊഴി കോടതി രേഖപ്പെടുത്തും.
ആയുധങ്ങളും തിരിച്ചറിയാനായി പ്രദർശിപ്പിച്ചേക്കും. കേസിൽ വിമൽകുമാർ ഉൾപ്പെടെ 39 സാക്ഷികളാണുള്ളത്. കഴിഞ്ഞവർഷം ജനുവരി രണ്ടിനാണ് വ്യോമേസനകേന്ദ്രത്തിൽ നുഴഞ്ഞുകയറിയ ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. ഏഴ് സൈനികർ കൊല്ലപ്പെടുകയും പ്രത്യാക്രമണത്തിൽ നാല് ഭീകരരെ വധിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് തോക്കുകളും വെടിയുണ്ടകളും മോർട്ടാറുകളും ഗ്രനേഡ് വിക്ഷേപണ സാമഗ്രികളും സൈന്യം കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.