‘പഥേർ പാഞ്ജലി’യിലെ ദുർഗയായി അഭിനയിച്ച ബംഗാളി നടി ഉമാ ദാസ്‌ഗുപ്‌ത അന്തരിച്ചു
text_fieldsകൊൽക്കത്ത: സത്യജിത് റേയുടെ ‘പഥേർ പാഞ്ജലി’യിലെ ദുർഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തയായ ബംഗാളി നടി ഉമാ ദാസ്‌ഗുപ്‌ത (84) അന്തരിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അർബുദ ബാധിതയായിരുന്നു.
നടൻ ചിരഞ്ജീത് ചക്രവർത്തിയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു ഉമാ ദാസ്ഗുപ്തയുടെ മരണം. അർബുദം സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി ചികിത്സയിലായിരുന്നു അവർ.
കുട്ടിക്കാലത്തുതന്നെ നാടകങ്ങളിൽ അഭിനയിച്ചിരുന്ന ഉമയുടെ സ്കൂളിലെ അധ്യാപകൻ സത്യജിത് റേയുടെ സുഹൃത്തായിരുന്നു. അദ്ദേഹം വഴിയാണ് ഉമയ്ക്ക് ‘പഥേർ പാഞ്ജലി’യിൽ അവസരം ലഭിച്ചത്. ചിത്രത്തിലെ ഉമയുടെ പ്രകടനം വളരെയേറെ പ്രശംസ നേടി. എന്നാൽ മുഖ്യധാരാ സിനിമയിൽ അവർ സജീവമായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.