കോൺഗ്രസിെൻറ പാട്ടീദാർ സംവരണ ഫോർമുല ഭരണഘടനാപരമായി നിലനിൽക്കുന്നതല്ല- അമിത് ഷാ
text_fieldsന്യൂഡൽഹി: ഗുജറാത്തിലെ പാട്ടീദാർ പ്രക്ഷോഭം മിഥ്യാേബാധം രൂപീകരിക്കുന്നതിൽ വിജയിച്ചിട്ടുണ്ടെന്ന് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്ഷാ. എന്നാൽ കോൺഗ്രസിെൻറ ഫോർമുല ഭരണഘടനാപരമായി അസാധ്യമായതിനാൽ തകർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാട്ടീദാർ പ്രക്ഷോഭം ആളുകളിൽ മിഥ്യാബോധം സൃഷ്ടിക്കുന്നതിൽ തീർച്ചയായും വിജയിച്ചിട്ടുണ്ട്. സംവരണത്തെ കുറിച്ച് ചർച്ചകൾ നടത്തി ഫോർമുല രൂപീകരിച്ചിരിക്കുന്നു. എന്നാൽ ഇൗ ഫോർമുല ഭരണഘടനാപരമായി നിലനിൽക്കുന്നതല്ല. സംവരണ വിഷയത്തിൽ കോൺഗ്രസിെൻറ വാഗ്ദാനം നടപ്പിലാക്കാനാകുന്നതല്ലെന്ന് ഇൗ തെരഞ്ഞെടുപ്പിൽ തന്നെ പാട്ടീദാർ സമുദായാംഗങ്ങൾക്ക് വ്യക്തമാകുെമന്നാണ് താൻ വിശ്വസിക്കുന്നതെന്നും അമിത്ഷാ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ ഹാർദിക് പേട്ടൽ, അൽപേഷ് താക്കൂർ, ജിഗ്നേഷ് മേവാനി എന്നീ പ്രക്ഷോഭകാരികളുടെ ആവശ്യത്തെ തള്ളിക്കളായാനും അമിത്ഷാ തയാറായില്ല. എല്ലാ പാർട്ടികളും ഒരുമിച്ചിരുന്ന് ചർച്ചകൾ സംഘടിപ്പിച്ചാൽ മാത്രമേ ഇതിന് പരിഹാരം കാണാനാകൂവെന്നും അമിത് ഷാ പറഞ്ഞു. പ്രക്ഷോഭകാരികൾ ഉയർത്തിയ വിഷയത്തിൽ കാമ്പില്ലെന്ന് താൻ കരുതുന്നില്ല. എന്നാൽ അവരുടെ ആവശ്യങ്ങൾക്ക് ഭരണഘടനാപരമായ പരിഹാരമില്ല. പ്രശ്ന പരിഹാരത്തിന് എല്ലാവരും ചേർന്നിരുന്ന് ചർച്ചകൾ നടത്തണം. നീണ്ട ചർച്ചകൾക്കൊടുവിൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.