പാട്ടീദാർ പ്രതിഷേധം ഭയന്ന് മോദിയുടെ പൊതുയോഗ വേദി മാറ്റി
text_fieldsഅഹ്മദാബാദ്: സൂറത്തിലെ കാംെരജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പെങ്കടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ േവദി പാട്ടീദാർ പ്രതിഷേധം ഭയന്ന് മാറ്റി. 18 കി.മീറ്റർ അകലെയുള്ള കഡോദരയിലേക്കാണ് വേദി മാറ്റിയത്.
ഡിസംബർ ഒമ്പതിന് തെരഞ്ഞെടുപ്പ് നടക്കുന്ന സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലകളിൽ രണ്ടുദിവസത്തിനിടെ എട്ടു റാലികളിൽ മോദി പെങ്കടുക്കുമെന്ന് അറിയിച്ചിരുന്നു. ഇതിലൊന്ന് സൂറത്ത് നഗരമധ്യത്തിലെ കാംെരജിലായിരുന്നു. ടെക്സ്റ്റൈൽ, രത്ന വ്യാപാര മേഖലയിൽ തൊഴിലെടുക്കുന്ന പാട്ടീദാർ സമുദായക്കാർക്ക് മേൽക്കൈയുള്ളതാണ് ഇൗ പ്രദേശം. ഹാർദിക് പേട്ടലിെൻറ നേതൃത്വത്തിലുള്ള പാട്ടീദാർ അനാമത് ആന്ദോളൻ സമിതിക്ക് (പി.എ.എ.എസ്) മുൻതൂക്കമുള്ള മേഖലകളിൽ ബി.ജെ.പി സ്ഥാനാർഥികൾക്ക് ഒാഫിസ് തുറക്കാൻ പോലും അനുമതി ലഭിക്കുന്നില്ലെന്ന് പരാതിയുയർന്നിരുന്നു.
ഒാഫിസ് തുറക്കാൻ ബി.ജെ.പി നടത്തിയ ശ്രമം കഴിഞ്ഞദിവസം സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ േമാദി പെങ്കടുക്കുന്ന വേദിയിലും പ്രതിഷേധം കത്തുമെന്ന് ഭയന്നാണ് സൂറത്ത് നഗരപ്രാന്തത്തിലുള്ള കഡോദരയിലേക്ക് പരിപാടി മാറ്റുന്നതെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.
കാംരെജിന് പുറമെ കടാർഗ്രാം, മജുര, കരൻജ്, വരാച്ച റോഡ് എന്നീ മണ്ഡലങ്ങളിൽ പാട്ടീദാർ സമുദായക്കാർ വോട്ടുബാങ്കാണ്. നേരത്തെ, ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന ഇവിടങ്ങളിലൊക്കെയും രണ്ടുവർഷമായി പി.എ.എ.എസ് തുടരുന്ന സംവരണ പ്രക്ഷോഭത്തെ തുടർന്ന് ഇപ്പോൾ കാറ്റ് നേരെ തിരിച്ചാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.