പോസ്റ്റ്മോർട്ടം നടത്താൻ 3800 രൂപ ആവശ്യപ്പെട്ടു; യു.പിയിലെ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
text_fieldsലഖ്നോ: നഗരത്തിലെ കെ.ജി.എം.യു ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് പണം ആവശ്യപ്പെട്ടുവെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ആശുപത്രി ജീവനക്കാരിൽ ഒരാൾ 3800 രൂപ ആവശ്യപ്പെട്ടുവെന്നാണ് മരിച്ചയാളുടെ ബന്ധുക്കളുടെ പരാതി.
മരിച്ചയാളുടെ ബന്ധുക്കളുടെ അടുത്തേക്ക് ഒരാൾ എത്തുന്നതും പണം ചോദിക്കുന്നതുമായ വിഡിയോയാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. വിഡിയോയിൽ മൃതദേഹം നിലത്ത് കിടത്തിയിരിക്കുന്നതും വ്യക്തമായി കാണാം. അതേസമയം, ജീവനക്കാരിലാരും പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.
മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള പണമാണ് ബന്ധുക്കളോട് ആവശ്യപ്പെട്ടത്. ഇത്തരത്തിൽ പണം ആവശ്യപ്പെട്ടയാൾ ആശുപത്രി ജീവനക്കാരനല്ല. കെ.ജി.എം.യു ആശുപത്രി പോസ്റ്റ്മോർട്ടത്തിന് പണം വാങ്ങാറില്ലെന്നും വക്താവ് സുധീർ കുമാർ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ കുടുംബം ജില്ല മജിസ്ട്രേറ്റിനും പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. മദ്യപിച്ചാണ് ആശുപത്രി ജീവനക്കാർ പോസ്റ്റ്മോർട്ടം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.