ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ അടിയന്തര പരിശോധനകൾക്കായി രോഗികൾ കാത്തിരിക്കേണ്ടത് വർഷങ്ങളോളം
text_fieldsന്യൂഡൽഹി: കഴിഞ്ഞ നവംബറിൽ സ്റ്റെയർകേസിൽ നിന്ന് താഴേക്ക് വീണ മകനെയുമായി ലോക് നായക് ആശുപത്രിയിലെത്തിയതായിരുന്നു 42 കാരിയായ മാധുരി കുമാരി. മണിക്കൂറുകളോളം വരി നിന്നശേഷമാണ് അവർക്ക് ഡോക്ടറെ തന്നെ കാണാൻ പറ്റിയത്. പരിശോധനക്കൊടുവിൽ അവരോട് എക്സ്റെ എടുക്കാൻ നിർദേശിച്ചു. എക്സ്റെ എടുക്കാൻ അനുവദിച്ചു കിട്ടിയ തീയതി 2023 ഡിസംബർ 2 ആണ്.
ആദ്യം കരുതിയത് ടൈപ് ചെയ്തപ്പോൾ വന്ന പിഴവ് ആണെന്നാണ് കരുതിയതെന്ന് മാധുരി കുമാരി പറയുന്നു. എക്സറെക്ക് കുറച്ചു കൂടി നേരത്തേയാക്കണമെന്ന് പറഞ്ഞപ്പോൾ എമർജൻസിയൊന്നുമല്ലല്ലോ പിന്നെന്തിനാണ് തിടുക്കം എന്നായിരുന്നു ചോദ്യം. അതിനാൽ മാധരി സ്വകാര്യ ആശുപത്രിയിൽ ചെന്ന് പരിശോധന നടത്തി.
ഗുലാം മെഹബൂബ് എന്ന 49കാരന് എം.ആർ.ഐ സ്കാനിങ്ങിന് അനുവദിച്ച തീയതി 2024 ജൂലൈ ആണ്. അടിയന്തിര ശസ്ത്രക്രിയക്കു വേണ്ടിയാണ് ഡോക്ർ എം.ആർ.ഐ സ്കാനിങ്ങിന് നിർദേശിച്ചത്. തുടർന്ന് ഇദ്ദേഹം ലോക് നായക് ആശുപത്രിക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇടപെട്ടതോടെ ശസ്ത്രക്രിയ ഈ വർഷം ജനുവരിയിൽ തന്നെ നടന്നു. ഇതെകുറിച്ച് പ്രതികരിക്കാൻ ഡൽഹി സർക്കാർ അധികൃതർ വിസമ്മതിച്ചു. സ്വകാര്യ ആശുപത്രികളിലെ പരിശോധന നിരക്ക് താങ്ങാൻ സാധിക്കാത്തതിനാലാണ് ആളുകൾ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. അവിടത്തെ അവസ്ഥ ഈനിലയിൽ ആണെങ്കിൽ പിന്നെ എങ്ങോട്ടു പോകുമെന്നാണ് ആളുകളുടെ ചോദ്യം. എയിംസ് പോലുള്ള മറ്റ് ആശുപത്രികളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.