കോവിഡ് രോഗികൾ നഗ്നരായി ടോയ്ലറ്റിന് പുറത്തും വാഷ് ബേസിന് സമീപവും; ഒഡീഷ ആശുപത്രിയിലെ ദാരുണ ദൃശ്യങ്ങൾ പുറത്ത്
text_fieldsഭുവനേശ്വർ: ഒഡീഷയിലെ കോവിഡ് ആശുപത്രിയിലെ ദാരുണ ദൃശ്യങ്ങൾ പുറത്ത്. ഗോത്ര മേഖലയായ മയൂർഗഞ്ച് ജില്ലയിലെ ആശുപത്രിയിലാണ് സംഭവം.
കോവിഡ് ബാധിതരായവർ ടോയ്ലറ്റിന് സമീപവും വാഷ് ബേസിന് സമീപവും നിലത്ത് കിടക്കുന്നത് കാണാം. കൂടാതെ ഒരു രോഗി നഗ്നനായി തറയിൽ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
മേയ് 23ന് ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ പരിചാരകനായിരുന്നയാൾ ചിത്രീകരിച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബിഭുദത്ത ദാഷാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. മേയ് 22ന് അദ്ദേഹത്തിെൻറ ബന്ധുവിനെ ബാരിപാഡയിലെ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
'അദ്ദേഹത്തിെൻറ ആരോഗ്യനില മോശമായതോടെ അദ്ദേഹത്തെ ബൻങ്കിസോൾ ആശുപത്രിയിലേക്ക് മാറ്റി. മേയ് 23ന് ഉച്ചയോടെ അദ്ദേഹത്തിെൻറ മരണവിവരം ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. വിഡിയോയിൽ തെൻറ ബന്ധു കട്ടിലിൽ ഇരിക്കുന്നത് കാണാം. അതിൽ കിടക്കയോ തലയിണയോ ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു ടവ്വൽ മാത്രമാണ് ധരിച്ചിരുന്നത്. ചിലർ ടോയ്ലറ്റിന് മുമ്പിൽ നിലത്ത് കിടക്കുന്നത് കാണാം. അവിടെയിവിടെയായി ഒാക്സിജൻ സിലിണ്ടറുകൾ ഇരിക്കുന്നതും കാണാം. പക്ഷേ അവിടെയാരും അവ കൈകാര്യം ചെയ്യാനില്ലായിരുന്നു. രോഗികളെ പരിചരിക്കാൻ ഡോക്ടർമാരോ നഴ്സുമാരോ ഉണ്ടായിരുന്നില്ല. സർക്കാർ കോവിഡ് രോഗികളുടെ ചികിത്സക്കായി വലിയ തുക ചെലവാക്കുന്നുണ്ട്. എന്നാൽ ഇത്രയും തുക ആർക്കുവേണ്ടിയാണോ എവിടേക്കാണോ പോകുന്നത്?' -അദ്ദേഹം പറയുന്നു.
വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിച്ചതോടെ ബി.ജെ.പി എം.എൽ.എ പ്രകാശ് സോറൻ ആശുപത്രി അധികൃതർക്കെതിരെ രംഗത്തെത്തി. ആശുപത്രിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സി.സി.ടി.വി സ്ഥാപിക്കുമെന്ന് മയൂർബഞ്ച് ജില്ല കലക്ടർ അറിയിച്ചു.
ബിഹാറിൽ കോവിഡിെൻറ രണ്ടാംതരംഗത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടമായിരുന്നു. ഏപ്രിൽ ഒന്നുമുതൽ 830ൽ അധികം പേരാണ് സംസ്ഥാനത്ത് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.