മോദിയെ ‘ദൈവ’മാക്കി; വിശ്വകർമാവിന്റെ ചിത്രത്തിൽ മോദിയുടെ മുഖം പകരം വെച്ച് പാലഭിഷേകം
text_fieldsപട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദൈവരൂപത്തിൽ അവതരിപ്പിച്ച് പാലഭിഷേകം നടത്തി ജന്മദിനാഘോഷം. വിശ്വകർമ്മാവിന്റെ ചിത്രത്തിൽ ദൈവത്തിന്റെ മുഖം മാറ്റി മോദിയുടേത് വെച്ചാണ് പാലഭിഷേകം നടത്തിയത്. ഹിന്ദു വിശ്വാസ പ്രകാരം കരകൗശല വിദഗ്ധരുടെ ദൈവമായി കരുതുന്ന വിശ്വകർമാവിനെ പ്രപഞ്ചശിൽപിയായാണ് വിശ്വാസികൾ കരുതുന്നത്. ആധുനിക ഇന്ത്യയുടെ വിശ്വകർമാവാണ് നരേന്ദ്രമോദി എന്ന് പറഞ്ഞാണ് മോദിയുടെ ജന്മദിനമായ ഇന്ന് ബിഹാറിലെ പട്‌നയിൽ ബി.ജെ.പി പ്രവർത്തകർ ദൈവരൂപത്തിലുള്ള മോദിയുടെ ഛായാചിത്രത്തിന് ആരതിയുഴിഞ്ഞത്.
അഞ്ച് മുഖവും 15 കണ്ണും ഉള്ള രൂപമാണ് വിശ്വകര്‍മ്മാവിന്‍റേത്. ഓരോ മുഖവും വ്യത്യസ്തമാണ്. സ്വര്‍ണ്ണനിറത്തിലുള്ള ശരീരത്തില്‍ 10 കൈകളും കര്‍ണ്ണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രവും പുഷ്‌പമാല, സര്‍പയജ്ഞോപവിതം, രുദ്രാക്ഷമാല, പുലിത്തോല്‍, ഉത്തരീയം, പിനാകം, ജപമാല, നാഗം, ശൂലം, താമര, വീണ, ഡമരു, ബാണം, ശംഖ്, ചക്രം എന്നിവയും അണിഞ്ഞിരിക്കും. ഇത്തരത്തിലുള്ള ചിത്രത്തിലാണ് മോദിയുടെ മുഖം നൽകി പ്രാർഥന നടത്തിയത്്.
പ്രധാനമന്ത്രി മോദി ആധുനിക ഇന്ത്യയുടെ വിശ്വകർമ്മാവാണെന്നും ഇന്ത്യയുടെ പ്രശസ്തി ലോകമെങ്ങും എത്തിച്ചുവെന്നും ബിജെപി പ്രവർത്തകർ അവകാശപ്പെട്ടു. പട്നയിലെ വേദപാഠശാലയിലാണ് ചടങ്ങുകൾ നടന്നത്. ഛായാചിത്രത്തിൽ പാലഭിഷേകം നടത്തി ബിജെപി പ്രവർത്തകർ പ്രാർത്ഥന നടത്തുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, ദൈവത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് ഇതിനെതിരെ വിശ്വാസികൾ തന്നെ രംഗത്തെത്തിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.