നിതീഷിെൻറ സർക്കാർ രൂപവത്കരണം ചോദ്യംചെയ്ത ഹരജികൾ പട്ന ഹൈകോടതി തള്ളി
text_fieldsപട്ന: ബിഹാറിെല പുതിയ ജെ.ഡി.യു-ബി.ജെ.പി സഖ്യ സർക്കാറിെൻറ രൂപവത്കരണം ചോദ്യംചെയ്യുന്ന രണ്ടു ഹരജികൾ പട്ന ഹൈകോടതി തള്ളി.
എസ്.ആർ. ബൊമ്മെ കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ് സർക്കാർ രൂപവത്കരണമെന്ന് ചൂണ്ടിക്കാണിച്ച് നൽകിയ പൊതുതാൽപര്യ ഹരജികളാണ് ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ജസ്റ്റിസ് എ.കെ. ഉപാധ്യായ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്. മുഖ്യമന്ത്രി നിതീഷ് കുമാർ വിശ്വാസവോട്ട് നേടിയതിനാൽ കോടതിയുടെ ഇടപെടൽ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ആർ.ജെ.ഡി എം.എൽ.എമാരായ സരോജ് യാദവ്, ചന്ദൻ വർമ, സമാജ് വാദി പാർട്ടിയിലെ ജിതേന്ദ്ര കുമാർ എന്നിവരാണ് ഹരജി നൽകിയത്. വിശ്വാസവോെട്ടടുപ്പിൽ ഭരണപക്ഷത്തിന് 131ഉം പ്രതിപക്ഷത്തിന് 108ഉം വോട്ട് ലഭിച്ചിരുന്നു. അതേസമയം, സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കണമെന്ന എസ്.ആർ. ബൊമ്മെ കേസിലെ വിധിക്ക് എതിരാണിതെന്നും ബിഹാർ നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായ ആർ.ജെ.ഡിക്ക് സർക്കാർ രൂപവത്കരണത്തിന് ഗവർണർ അവസരം നൽകിയില്ലെന്നും ഹരജിക്കാരുടെ അഭിഭാഷകരായ ബി.സി. പാണ്ഡെ, ഭൂപേന്ദ്ര കുമാർ സിങ് എന്നിവർ വാദിച്ചു.
പുതുതായി അധികാരമേറ്റ മന്ത്രിമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ, സർക്കാർ വിശ്വാസവോട്ട് നേടിയാൽ മറ്റൊന്നിനും പ്രസക്തിയില്ലെന്ന് ഗവർണറുടെ അഭിഭാഷകൻ വൈ.വി. ഗിരി വാദിച്ചു. പുതിയ സർക്കാർ 131 അംഗങ്ങളുടെ പിന്തുണക്കത്ത് ഹാജരാക്കുകയും കഴിഞ്ഞ വെള്ളിയാഴ്ച അത്രയും പേരുടെതന്നെ വോട്ട് നേടി സഭയിൽ വിശ്വാസം തെളിയിക്കുകയും ചെയ്തു. ഇത് ഗവർണറുടെ തീരുമാനം ശരിവെക്കുന്നതാണെന്നും ഗിരി ബോധിപ്പിച്ചു. അടുത്തിടെ ഗോവ സർക്കാർ രൂപവത്കരണത്തിലും ഇതേ നടപടികളാണ് പിന്തുടർന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ ലളിത് കിഷോർ, കേന്ദ്ര സർക്കാറിനുവേണ്ടി എസ്.ഡി. സഞ്ജയ് എന്നിവരും തങ്ങളുടെ വാദങ്ങൾ അവതരിപ്പിച്ചു. എല്ലാ കക്ഷികളുടെയും വാദംകേട്ടശേഷമാണ് വിഷയത്തിൽ കോടതിയുടെ ഇടപെടൽ ആവശ്യമില്ലെന്ന തീരുമാനത്തിലെത്തിയത്.
വിശ്വാസവോട്ട് റദ്ദാക്കണമെന്നും ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹരജിക്കാരുടെ അഭിഭാഷകർ കോടതിയെ സമീപിച്ചത്.
കോടതി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.