പാട്ന സർവകലാശാല വാർഷികം: ലാലുവും ശത്രുഘ്നൻ സിൻഹയും വിട്ടു നിന്നു
text_fieldsപാട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി പെങ്കടുത്ത പാട്ന സർവകലാശാലയുടെ 100ാം വാർഷിക പരിപാടികളിൽ നിന്ന് പൂർവ വിദ്യാർഥികളായ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും ബി.ജെ.പി നേതാവ് ശത്രുഘ്നൻ സിൻഹയും വിട്ടു നിന്നു. മോദി വിരുദ്ധരായ ലാലുവിനെയും ശത്രുഘ്നൻ സിൻഹയെയും തഴഞ്ഞതാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത് അവസാന നിമിഷമായതിൽ പ്രതിേഷധിച്ചാണ് പരിപാടിയിൽ പെങ്കുടക്കാതിരുന്നത് എന്ന് ഇരുവരും അറിയിച്ചു.
ലാലു ബി.ജെ.പിയുടെ വിമർശകനാണ്. ശത്രുഘ്നൻ സിൻഹെയ പാർട്ടി ഒതുക്കി നിർത്താൻ ശ്രമിക്കുകയുമാണ്. തനിക്ക് വളരെ വൈകിയാണ് പരിപാടിയിൽ പെങ്കടുക്കാൻ ക്ഷണം ലഭിച്ചത്. അതിനാൽ പെങ്കടുക്കാനാകില്ല. രാജാവിനേക്കൾ വലിയ രാജഭക്തി കണിക്കുന്നവരാണ് ഇതിനു പിന്നിെലന്നും ശത്രുഘ്നൻ സിൻഹ പറഞ്ഞു.
പരിപാടിയിൽ പെങ്കടുക്കുന്ന പൂർവ വിദ്യാർഥികളായ നേതാക്കളുടെ പേരു വിവരങ്ങൾ നേരത്തെ തന്നെ സർവകലാശാല പുറത്തു വിട്ടിരുന്നു. അതോെടയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പൂർവ വിദ്യാർഥികളായിരുന്നിട്ടും തങ്ങൾക്ക് ക്ഷണം ലഭിച്ചില്ലെന്ന് ഇരു നേതാക്കളും പരസ്യമായി പറഞ്ഞിരുന്നു.
മന്ത്രിമാർ തിരക്കുള്ളവരായതിനാൽ അവരെ നേരത്തെ വിളിച്ചതാെണന്നും ക്ഷണം നടന്നു കൊണ്ടിരിക്കുകയാണെന്നുമായിരുന്നു സർവകലാശാലയുടെ വിശദീകരണം. പിന്നീട് വിവാദം ഒഴിവാക്കാർ സർവകലാശാല വൈസ് ചാൻസലർ ഇരുവർക്കും വെള്ളിയാഴ്ച ഉച്ചയോടു കൂടി ക്ഷണക്കത്ത് അയക്കുകയായിരുന്നു.
സർവകലാശാലയുടെ വിദ്യാർഥി യൂണിയൻ നേതാക്കളായി കൊണ്ടാണ് ലാലുവും സിൻഹയും രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1973ൽ വിദ്യാർഥി യൂണിയൻ പ്രസിഡൻറായി ലാലുവും ജനറൽ െസക്രട്ടറിയായി സിൻഹയും പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.