ഒഡീഷ റെയിൽവേ ൈലൻ പദ്ധതിക്ക് മൂന്നു മിനുട്ട്കൊണ്ട് അനുമതി നൽകി കേന്ദ്ര റെയിൽ മന്ത്രി സുരേഷ് പ്രഭു
text_fieldsഭുവനേശ്വർ: ഒഡീഷയിൽ പുതിയ റെയിൽവേ ലൈൻ എന്ന പദ്ധതി നിർേദശം അംഗീകരിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി എടുത്തത് മൂന്നു മിനുട്ട് മാത്രം.
പുരി–കൊണാർക്ക് റെയിൽവേ ൈലനിനെ കുറിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് ട്വിറ്ററിൽ കുറിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 10.05നാണ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി റെയിൽവേ ലൈൻ കൊണ്ടുവരുന്ന പദ്ധതിയെ കുറിച്ച് നവീൻ പട്നായിക് ട്വീറ്റ് ചെയ്തത്. പദ്ധതിക്ക് പകുതി ചെലവ് സംസ്ഥാനം വഹിക്കാമെന്നും ട്വീറ്റിൽ പറയുന്നു.
സമയബന്ധിതമായി പണി തീർക്കുന്നതിന് പെെട്ടന്ന് തന്നെ അനുമതി നൽകണമെന്നും കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനുള്ള ട്വിറ്റർ സന്ദേശത്തിൽ നവീൻ പട്നായിക് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ട്വീറ്റിനു മൂന്നു മിനുട്ടായപ്പോഴേക്കും രാത്രി 10.08ന് പദ്ധതിക്ക് അനുവാദം നൽകുന്നതായി അറിയിച്ച് സുരേഷ് പ്രഭുവിെൻറ ട്വീറ്റും എത്തി. സംസ്ഥാനത്തോടൊപ്പം ചേർന്നുള്ള ഇൗ പദ്ധതിക്ക്ഏതു ദിവസം വേണമെങ്കിലും ഒപ്പുവെക്കാൻ തയാറാണെന്ന് അറിയിച്ചു കൊണ്ടായിരുന്നു ട്വീറ്റ്.
CM @Naveen_Odisha proposes state sharing 50% of project cost for new rail line from Puri to Konark to boost tourism potential in #Odisha 1/3 pic.twitter.com/5tt2r0Ma3P
— CMO Odisha (@CMO_Odisha) April 28, 2017
We are ready to sign it any day,we are waiting for it, as it was our initiative to share ownership with states of these JVs. @Naveen_Odisha https://t.co/LTurg6jsYv
— Suresh Prabhu (@sureshpprabhu) April 28, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.