ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ പട്ടാമ്പി സ്വദേശി മരിച്ചു
text_fieldsബംഗളൂരു: ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി പാപ്പുളളി ഹൗസിൽ അരവിന്ദാക്ഷെൻറ മകൻ അനീഷ് നായർ (32) ആണ് മരിച്ചത്. ഹെബ്ബാൾ റിംങ് റോഡിൽ ശനിയാഴ്ച രാത്രി പത്തിനാണ് സംഭവം.
ബെൽ കമ്പനി ജീവനക്കാരനായ അനീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുേമ്പാൾ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. അനീഷ് തൽക്ഷണം മരിച്ചു.
ആൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു കമ്മനഹള്ളി, ഹെബ്ബാൾ, യലഹങ്ക ഘടകം നേതാക്കളായ യൂനുസ് കുറുവാളി, ജാഫർ കമ്മനഹള്ള റഷീദ് യലഹങ്ക തുടങ്ങിയവർ സംഭവസ്ഥലത്തെത്തി ആവശ്യമായ കാര്യങ്ങൾ ചെയ്തു. മൃതദേഹം രാമയ്യ ഹോസ്പിറ്റലിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും. കൊടുങ്ങല്ലൂർ വിക്രംവല്ലത്ത് ചന്ദ്രമോഹനെൻറ മകൾ പാർവതിയാണ് അനീഷിെൻറ ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.