പവൻ വർമ്മക്ക് പാർട്ടി വിടാൻ സ്വാതന്ത്ര്യമുണ്ടെന്ന് നിതീഷ്
text_fieldsപട്ന: ജെ.ഡി.യു നേതാവ് പവൻ ശർമ്മക്കെതിരെ വിമർശനവുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പാർട്ടി തീരുമാനത്തോ ടുള്ള എതിർപ്പ് ഇങ്ങനെയല്ല പ്രകടിപ്പിക്കേണ്ടതെന്ന് നിതീഷ് കുമാർ പറഞ്ഞു. പവൻ വർമ്മക്ക് മറ്റൊരു പാർട്ടിയിൽ പോകാമെന്നും അതിന് തെൻറ ആശംസയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിനെതിരെ പവൻ വർമ്മ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതാണ് നിതീഷിനെ ചൊടിപ്പിച്ചത്. സഖ്യത്തിനെതിരെ മുഖ്യമന്ത്രി നിതീഷ് കുമാറിന് അയച്ച കത്തും അദ്ദേഹം പുറത്തുവിട്ടിരുന്നു. സി.എ.എക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ ജെ.ഡി.യുവിന് എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു പവൻ വർമ്മയുടെ ചോദ്യം.
ബീഹാറിൽ എൻ.ആർ.സി നടപ്പാക്കില്ലെന്ന് നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ ജെ.ഡി.യു തയാറായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.