പൊതുതെരഞ്ഞെടുപ്പിനു മുമ്പ് യുദ്ധമുണ്ടാകുമെന്ന് ബി.ജെ.പി അറിയിച്ചു -പവൻ കല്യാൺ
text_fieldsകഡപ്പ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി യുദ്ധം നടക്കുമെന്ന് രണ്ടുവർഷം മുമ്പ് ബി.ജെ.പി തന്നെ അറിയിച്ചിരുന്നതായി പവൻ കല്യാൺ. കഡപ്പയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ജനസേന നേതാവായ പവൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ബി.ജെ.പിയുടെ പഴയ സഖ്യകക്ഷിയായിരുന്ന പവൻ സൂപ്പർതാരം ചിരഞ്ജീവിയുടെ സഹോദരനാണ്.
യുദ്ധം വരുമെന്ന് രണ്ട് വർഷം മുമ്പ് തന്നെ ഞാൻ അറിഞ്ഞു. നമ്മുടെ രാജ്യം ഏതുതരം അവസ്ഥയിലാണ് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും-പവൻ വ്യക്തമാക്കി.
ദേശസ്നേഹം ബി.ജെ.പി.യുടെ കുത്തകയല്ല. അവരേക്കാൾ പത്തിരട്ടി ദേശസ്നേഹം നമുക്കുണ്ട്. രാജ്യത്തെ മുസ്ലീങ്ങൾക്ക് അവരുടെ രാജ്യസ്നേഹം തെളിയിക്കേണ്ട കാര്യമില്ല. സമൂഹത്തിൽ വർഗീയ അസ്വാസ്ഥ്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളെ തകർക്കാൻ ജനസേന പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിൽ മുസ്ലിംകൾക്ക് തുല്യാവകാശം ഉണ്ട്. പാകിസ്താനിലെ ഹിന്ദുക്കളുടെ അവസ്ഥ എന്താണെന്നു എനിക്കറിയില്ല, പക്ഷേ ഇന്ത്യ മുസ്ലിംകളെ ഹൃദയത്തോടു ചേർത്തുനിർത്തുന്നു- പവൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.