സ്ഥിരസമിതി അധ്യക്ഷ തെരഞ്ഞെടുപ്പ്: ഡൽഹി എ.എ.പി കൗൺസിലർ ബി.ജെ.പിയിൽ ചേർന്നു
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ബവാനയിൽ നിന്നുള്ള എ.എ.പി കൗൺസിലർ പവൻ ഷെരാവത്ത് ബി.ജെ.പിയിൽ ചേർന്നു. മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി സ്ഥിരസമിതി അധ്യക്ഷ തെരഞ്ഞെടുപ്പിന് നിമിഷങ്ങൾക്ക് മുമ്പാണ് കൂറുമാറ്റം.
സ്ഥിരസമിതി അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാനായി നഗരസഭയിൽ പ്രശ്നം സൃഷ്ടിക്കാൻ സമ്മർദ്ദമുണ്ടായി എന്ന് ബി.ജെ.പിയിൽ ചേർന്ന ഉടൻ പവർ ഷെരാവത് ആരോപിച്ചു. എ.എ.പിയുടെ രാഷ്ട്രീയം തന്നെ ശ്വാസം മുട്ടിച്ചുവെന്നും പവൻ ആരോപിച്ചു.
ബി.ജെ.പി വർക്കിങ് പ്രസിഡന്റ് വീരേന്ദർ സച്ദേവക്കൊപ്പം പന്ത് മാർഗിൽ വാർത്താസമ്മേളനം നടത്തിയാണ് ബി.ജെ.പിയിൽ ചേരുന്ന വിവരം പവൻ പ്രഖ്യാപിച്ചത്. നിരവധി ബി.ജെ.പി നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബുധനാഴ്ചനടന്ന തെരഞ്ഞെടുപ്പിൽ എ.എ.പി കൗൺസിലർമാർ വോട്ട് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചത് ബി.ജെ.പി എതിർത്തിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ സഭ പിരിയുകയായിരുന്നു.
എ.എ.പി കൗൺസിലർമാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്നും മറിച്ച് വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് അവരോട് വോട്ട് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ ആവശ്യപ്പെട്ടതെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി ഹർഷ് മൽഹോത്ര ആരോപിച്ചു.
ബുധനാഴ്ച 15 തവണയാണ് കൗൺസിൽ നിർത്തിവെച്ചത്. വ്യാഴാഴ്ചയും തീരുമാനമായില്ല. ഇന്ന് 10.30 മുതൽ വീണ്ടും തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.