Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്​ കമീഷനിൽ...

തെരഞ്ഞെടുപ്പ്​ കമീഷനിൽ സംശയം പ്രകടിപ്പിച്ച്​ പവാർ

text_fields
bookmark_border
ncp-sarath pawar
cancel

ന്യൂഡൽഹി: ഔദ്യോഗിക എൻ.സി.പി ഏതെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചുവരുന്ന നടപടികളിൽ പക്ഷപാതിത്വം ആരോപിച്ച്​ ശരദ്​ പവാർ. പാർട്ടി ചിഹ്നം നൽകണമെന്ന്​ ആവശ്യപ്പെട്ട്​ അജിത്​ പവാർ കത്ത്​ നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും അക്കാര്യം തങ്ങളെ അറിയിക്കാത്തത്​ ഇതിനു തെളിവാണെന്ന്​ കമീഷന്​ നൽകിയ പരാതിയിൽ ശരദ്​ പവാർ കുറ്റപ്പെടുത്തി.

പിളർപ്പിനു പിന്നാലെ ജൂലൈ മൂന്നിന്​ ശരദ്​ പവാർ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. യഥാർഥ പാർട്ടി തന്‍റേതാണെന്നും, അതിനു വിരുദ്ധമായി അജിത്​ പവാർ ഉന്നയിക്കുന്ന അവകാശവാദങ്ങൾ തന്‍റെ വാദമുഖം കേൾക്കാതെ അംഗീകരിച്ചു കൊടുക്കരുതെന്നും ആവശ്യപ്പെട്ട്​ കത്ത്​ നൽകുകയാണ്​ ചെയ്തത്​.

ചിഹ്നത്തിൽ അവകാശമുന്നയിച്ച്​ അജിത്​ പവാർ തൊട്ടുപിന്നാ​ലെ കമീഷനെ സമീപിച്ചു. ഈ കത്തിനെക്കുറിച്ച്​ ശരദ്​ പവാറിനെ അറിയിക്കാനും മറുപടി തേടാനും കമീഷന്​ ബാധ്യതയുണ്ട്​. എന്നാൽ, അതു ചെയ്തില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ശരദ്​ പവാർ വീണ്ടും കത്ത്​ നൽകിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharad pawarElection Commission
News Summary - Pawar expressed doubts about the Election Commission
Next Story