പ്രാകൃത പരിശോധന: ബലാത്സംഗ അതിജീവിതക്ക് അഞ്ച് ലക്ഷം നഷ്ടപരിഹാരം
text_fieldsഷിംല: ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രാകൃത പരിശോധനക്ക് വിധേയമാക്കിയ സംഭവത്തിൽ പാലംപുർ സിവിൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഹിമാചൽ പ്രദേശ് ഹൈകോടതിയുടെ രൂക്ഷ വിമർശനം.
പിഴവ് വരുത്തിയ ഡോക്ടർമാരിൽനിന്ന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി പെൺകുട്ടിക്ക് നൽകണമെന്ന് കോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചു.
ബലാത്സംഗക്കേസിലെ മെഡിക്കോ ലീഗൽ കേസ് റിപ്പോർട്ട് അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസുമാരായ തർലോക് സിങ് ചൗഹാൻ, സത്യൻ വൈദ്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, ഡോക്ടർമാർക്കെതിരെ അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്താനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.