പബ്ജി കളിക്കാൻ മുത്തച്ഛെൻറ പെൻഷൻ അക്കൗണ്ടിൽനിന്ന് 2.3 ലക്ഷം രൂപ കവർന്നു
text_fieldsന്യൂഡൽഹി: പബ്ജി ഗെയിം കളിക്കാൻ മുത്തച്ഛെൻറ പെൻഷൻ അക്കൗണ്ടിൽനിന്ന് 2.3 ലക്ഷം രൂപ പിൻവലിച്ച് 15കാരൻ. പബ്ജി ഗെയിം കളിക്കാൻ മുത്തച്ഛെൻറ പെൻഷൻ അക്കൗണ്ടിൽ നിന്ന് കൊച്ചുമകൻ രണ്ടുമാസമായി പണം പിൻവലിക്കുകയായിരുന്നു.
2500 രൂപ പിൻവലിച്ചതായി ഫോണിൽ മെസേജ് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 2500 രൂപ പിൻവലിച്ചതോടെ അക്കൗണ്ട് ബാലൻസായി 275രൂപ കാണിച്ചു. ഇതോടെ ഇദ്ദേഹം ബാങ്കുമായി ബന്ധപ്പെടുകയും പരാതി നൽകി. 2.34 ലക്ഷം രൂപ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടതായും ഇത്രയും തുക പിൻവലിച്ചതിനെക്കുറിച്ച് യാതൊരു സന്ദേശവും ബാങ്കിൽനിന്ന് ഫോണിൽ എത്തിയിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.
രണ്ടു മാസത്തിനുള്ളിൽ 2,34,497രൂപയാണ് അക്കൗണ്ടിൽനിന്ന് പോയതെന്ന് സൈബർ സെൽ കണ്ടെത്തി. പേടിഎം വഴി പങ്കജ് കുമാർ എന്ന 23കാരെൻറ അക്കൗണ്ടിലേക്കാണ് പണം പോയത്. തുടർന്ന് പങ്കജ് കുമാറിനെ ചോദ്യം ചെയ്തതോടെ സുഹൃത്തുക്കളിൽ ഒരാൾ തെൻറ പേടിഎമ്മിെൻറ ഐ.ഡിയും പാസ്വേഡും വാങ്ങിയതായി അറിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം പോയ വ്യക്തിയുടെ കൊച്ചുമകനാണ് സുഹൃത്തെന്നും ഗൂഗ്ൾ പേ വഴി പബ്ജിക്ക് പണം നൽകാനാണ് പങ്കജിെൻറ അക്കൗണ്ട് ഉപയോഗപ്പെടുത്തിയതെന്നും കണ്ടെത്തുകയായിരുന്നു. മുത്തച്ഛെൻറ അക്കൗണ്ടിൽനിന്ന് പബ്ജി കളിക്കുന്നതിനായി പണം എടുത്തതായി 15കാരൻ പൊലീസിനോട് സമ്മതിച്ചു. പണം പിൻവലിക്കുേമ്പാൾ വരുന്ന ഒ.ടി.പി മെസേജുകളും മറ്റും ഡിലീറ്റ് ചെയ്തിരുന്നതായും കൊച്ചുമകൻ പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.