‘പഠനമോഹവുമായെത്തി, അവർ തനിനിറം കാട്ടി; മരണമല്ലാതെ ഇനിയൊരു വഴിയും മുന്നിലില്ല’
text_fieldsമുംബൈ: ‘പഠിച്ചുകയറാമെന്ന മോഹവുമായാണ് ഉപരിപഠനത്തിന് ചേർന്നത്. എന്നാൽ, അവർ ത നിനിറം കാട്ടി. തെൻറ ജീവിതം വഴിമുട്ടി’. സീനിയർ ഡോക്ടർമാരിൽ നിന്ന് ജാതീയ അധിക്ഷേപ വും ഒറ്റപ്പെടുത്തലും സഹിക്കാനാകാതെ നഗരത്തിലെ നായർ ഹോസ്പിറ്റൽ ഹോസ്റ്റൽ മുറി യിൽ തൂങ്ങിമരിച്ച ഡോ. പായൽ തഡ്വിയുടെ ആത്മഹത്യക്കുറിപ്പിലെ വാക്കുകളാണിത്. തെൻറയ ും സഹപാഠി സ്നേഹലിെൻറയും ദുരിതത്തിന് സീനിയർ ഡോക്ടർമാരായ ഹേമ അഹൂജ, ഭക്തി മെഹറെ, അങ്കിത ഖണ്ഡെൽവാൽ എന്നിവരാണ് ഉത്തരവാദിയെന്ന് കത്തിലുണ്ട്.
നന്നായി പഠിക്കാമെന്ന് മോഹിച്ചാണ് ഇൗ സ്ഥാപനത്തിൽ കാലെടുത്തുവെച്ചത്. എന്നാൽ, ആളുകൾ തനിനിറം പുറത്തെടുത്തു തുടങ്ങി. ആദ്യ ഞങ്ങളിരുവരും അത് സഹിച്ചു. ആരോടും ഒന്നും പറഞ്ഞില്ല. സഹിക്കാനാകാത്ത നിലയിലെത്തിയപ്പോൾ മാത്രം പരാതിപ്പെട്ടു. അതാരും ചെവികൊണ്ടില്ല. തങ്ങൾ ഉള്ളിടത്തോളം ഒന്നും പഠിക്കാൻ അനുവദിക്കില്ലെന്ന് അവർ പ്രഖ്യാപിച്ചു. അതോടെ, എെൻറ തൊഴിൽ സ്വപ്നവും ജീവിതവും നഷ്ടമായി. പ്രാപ്തയല്ലെന്ന് പറഞ്ഞ് മൂന്നാഴ്ച പ്രസവമുറിയിലേക്ക് പ്രവേശനം നിഷേധിച്ചു.
അവർ ഒ.പിയിൽ രോഗികളെ പരിശോധിക്കുേമ്പാൾ തന്നെ പ്രസവമുറിയുടെ പുറത്തുനിറുത്തി. രോഗികളെ പരിേശാധിക്കാൻ അനുവദിക്കാതെ കമ്പ്യൂട്ടറിൽ ഡാറ്റകൾ ചേർക്കുന്ന ക്ലറിക്കൽ പണി ചെയ്യിച്ചു. കീഴ്ജാതിയായതു കൊണ്ടു മാത്രം കിട്ടിയ സംവരണ സീറ്റെന്ന് പറഞ്ഞവർ എന്നും പരിഹസിച്ചു. സുഖകരമായി പഠിക്കാനുള്ള അവസ്ഥയില്ല. എല്ലാം ശരിയാക്കാമെന്ന പ്രതീക്ഷ പൊലിഞ്ഞു. ഒരുപാട് ശ്രമിച്ചു. പരാതിപ്പെട്ടു. ‘മാഡ’വുമായി സംസാരിച്ചിട്ടും ഒന്നും ചെയ്തില്ല. ഒരു പോംവഴിയും ഞാൻ കാണുന്നില്ല. കാണുന്നത് തെൻറ അവസാനമാണ്’ -കത്ത് നീളുന്നു.
ആദിവാസി മുസ്ലിം സമുദായമായ തഡ്വി വിഭാഗത്തിൽപെട്ടയാളാണ് പായൽ. സംവരണം വഴിയാണ് ഉപരിപഠനത്തിന് എത്തിയത്. ആത്മഹത്യക്കുറിപ്പ് നശിപ്പിക്കപ്പെട്ടെങ്കിലും പായലിെൻറ മൊബൈലിൽ അതിെൻറ ചിത്രങ്ങൾ ഫോറൻസിക് വിദഗ്ധർ കണ്ടെത്തി. ആരോപണ വിധേയരായ മൂന്നു സീനിയർ ഡോക്ടർമാരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.