പേടിഎമ്മിന് പണികിട്ടി; ഇടപാടുകാർ പറ്റിച്ചത് ആറ് ലക്ഷം
text_fieldsന്യൂഡൽഹി: മോദിയുടെ നോട്ട് നിരോധനത്തെ തുടർന്ന് ലോട്ടറിയടിച്ച ഒാൺൈലൻ പണമിടപാട് കമ്പനിയായ പേടിഎമ്മിന് പണികിട്ടി. രാജ്യത്തെ വിവിധയിടങ്ങളിലുള്ള ഉപഭോക്താക്കൾ ആറു ലക്ഷത്തിെൻറ തട്ടിപ്പ് നടത്തിയതായാണ് പുതിയ വിവരം. സംഭവത്തിൽ സി.ബി.െഎക്ക് പരാതി നൽകിയതായി പേടിഎം വക്താവ് അറിയിച്ചു.
15 പേർക്കെതിരെയാണ് എ.ഫ്.െഎആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം ഇവർ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സാധനങ്ങൾ ഒാർഡർ ചെയ്ത ഉപഭോക്താക്കൾ തങ്ങൾക്ക് ഉൽപന്നം ലഭിച്ചില്ലെന്ന് വ്യാജ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് കമ്പനി പണം റീഫണ്ട് ചെയ്തിരുന്നു.
പിന്നീടാണ് സംഭവം കബളിപ്പിക്കലായിരുന്നുവെന്ന് അധികൃതർക്ക് മനസിലായത്. കഴിഞ്ഞ രണ്ട് വർഷമായി ഇൗ രീതിയിലെ 48 തട്ടിപ്പ് കേസുകൾ കണ്ടെത്താൻ കഴിഞ്ഞതായും കമ്പനി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.