കഴിവില്ലാത്തവർ ചികിൽസിക്കുന്നു; ഇന്ത്യൻ സമ്പദ്വ്യവസ്ഥ തകർച്ചയിൽ -ചിദംബരം
text_fieldsന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ തകർച്ചയിൽ വീണ്ടും പ്രതികരണവുമായി മുൻ ധനമന്ത്രി പി. ചിദംബരം. കഴിവില്ലാത ്ത ഡോക്ടർമാർ ചികിൽസിക്കുന്നത് മൂലം ഇന്ത്യൻ സമ്പദ്വ്യവസ്ഥ തകർച്ചയെ അഭിമുഖീകരിക്കുകയാണെന്ന് ചിദംബരം പറഞ ്ഞു. രാജ്യസഭയിലായിരുന്നു ചിദംബരത്തിെൻറ പ്രതികരണം.
മോശം സമ്പദ്വ്യവസ്ഥയാണ് തങ്ങൾക്ക് ലഭിച്ചതെന്ന് മോദി സർക്കാർ പറയുന്നു. എന്നാൽ, കഴിഞ്ഞ ആറ് വർഷമായി അവരാണ് അധികാരത്തിൽ. എത്രകാലം സമ്പദ്വ്യവസ്ഥയുടെ മുൻ മാനേജർമാരെ അവർ പഴിക്കും. ഇപ്പോഴത്തെ മാനേജർമാരെ കുറിച്ചാണ് ജനങ്ങൾ ചോദിക്കുന്നത്. സമ്പദ്വ്യവസ്ഥ ഐ.സി.യുവിലാണെന്നാണ് മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് പറയുന്നത്. അത് തെറ്റാണെന്നും സമ്പദ്വ്യവസ്ഥയെ സർക്കാർ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നുവെന്നും ചിദംബരം പറഞ്ഞു.
ദുഃഖകരമായത് സംഭവിച്ചിരിക്കുന്നു. രോഗി ഐ.സി.യുവിലായി. പക്ഷേ കഴിവില്ലാത്ത ഡോക്ടർമാരാണ് ഇപ്പോൾ രോഗിയെ ചികിൽസിക്കുന്നത് എന്നതാണ് പ്രശ്നം. സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രധാന പ്രശ്നവും ഇതാണ്. പ്രതിപക്ഷവുമായി നിങ്ങൾ ചർച്ചകൾ നടത്തുന്നില്ല. കോൺഗ്രസ് നിങ്ങൾക്ക് തൊട്ടുകൂടാത്തവരാണ്. മൻമോഹൻ സിങ്ങിനെ നിങ്ങൾ സമീപിക്കില്ല. പക്ഷേ ഐ.സി.യുവിന് സമീപത്തെ രോഗിയുടെ അടുത്തുനിന്ന് നിങ്ങൾ 'എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം' എന്ന മുദ്രവാക്യം ഉയർത്തുന്നു. രഘുറാം രാജൻ, അരവിന്ദ് സുബ്രഹ്മണ്യൻ, ഊർജിത് പട്ടേൽ എന്നിവരെല്ലാം കളമൊഴിഞ്ഞിരിക്കുന്നു. പിന്നെ ഐ.സി.യുവിലായ രോഗിയെ രക്ഷിക്കാൻ നിങ്ങൾക്ക് ഏത് ഡോക്ടറാണുള്ളത് - ചിദംബരം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.