പി.ഡി.പി-ബി.ജെ.പി സഖ്യം ഹിമാലയൻ മണ്ടത്തരമായിരുന്നു-ഗുലാം നബി ആസാദ്
text_fieldsന്യൂഡൽഹി: പ്രാദേശിക പാർട്ടിയായ പി.ഡി.പിയുമായി ചേർന്ന് ജമ്മു കശ്മീരിൽ സർക്കാറുണ്ടാക്കുന്നത് ബി.ജെ.പി കാണിക്കുന്ന ഹിമാലയൻ മണ്ടത്തരമാണെന്ന തെൻറ വാദം ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞതായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഇക്കാര്യം താൻ പ്രധാനമന്ത്രിയോട് പാർലിമെൻറിൽ വെച്ചു തന്നെ പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി ജമ്മു കശ്മീരിനെ തകർത്തു.അവർ അഴിമതിയിൽ മൂടി നിൽക്കുകയാണ്. ബി.െജ.പി ഇേപ്പാൾ ഒഴിവു കഴിവു പറയുകയാണെന്നും കശ്മീരിലെ ജനങ്ങളുടെ ദുരിതം അവസാനിക്കാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചക്കു ശേഷമാണ് കശ്മീരിൽ പി.ഡി.പി സർക്കാറിനുള്ള പിന്തുണ ബി.ജെ.പി പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. കശ്മീരിൽ ഭീകരവാദവും അക്രമവും വർധിക്കുന്നതായും പൗരെൻറ മൗലികാവകാശം അപകടത്തിലാണെന്നും ബി.ജെ.പി ആരോപിച്ചുകൊണ്ടാണ് സഖ്യം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.