ബി.ജെ.പി ഭരണത്തെ സിയാഉൽ ഹഖിെൻറ ഭരണത്തോടുപമിച്ച് മഹ്ബൂബ
text_fieldsജമ്മു: ഇന്ത്യയിലെ ബി.ജെ.പി ഭരണത്തെ പാകിസ്താനിലെ മുൻ പട്ടാള ഭരണാധികാരി സിയാഉൽ ഹഖിെൻറ ഭരണത്തോടുപമിച്ച് പി.ഡി.പി അധ്യക്ഷ മഹ്ബൂബ മുഫ്തി. ജനങ്ങളുടെ മനസ്സിൽ വിഷം കുത്തിവെക്കുന്ന ഇന്ത്യൻ ഭരണകൂടവും ജനറൽ മുഹമ്മദ് സിയാഉൽ ഹഖിെൻറ ഭരണവും തമ്മിൽ എന്താണ് വ്യത്യാസമെന്നും ജമ്മുവിൽ നടന്ന പാർട്ടി പരിപാടിയിൽ മഹ്ബൂബ ചോദിച്ചു.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ സൂചിപ്പിച്ച അവർ നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കാനായി കശ്മീരികൾ, പ്രത്യേകിച്ച് യുവതലമുറ ഒന്നിച്ചുനിന്ന് പോരാടണമെന്ന് ആഹ്വാനം ചെയ്തു. 'നമ്മുടെ രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എല്ലാവരും കാണുന്നുണ്ടല്ലോ. നമ്മുടെ ജനാധിപത്യവും ഭരണഘടനയും തകർക്കപ്പെടുന്നു. സിയാഉൽ ഹഖിൻെൻറ ഭരണവും ഇന്ത്യയിലെ ഭരണവും തമ്മിലെന്താണ് വ്യത്യാസം. സിയാവുൽ ഹഖ് ചെയ്തപോലെ ഇവിടെ ജനങ്ങളിൽ വിഷം കുത്തിവെക്കുകയാണ് ഭരണകൂടം' -ബി.ജെ.പിയെ പേരെടുത്തുപറയാതെ മഹ്ബൂബ പറഞ്ഞു.
പാകിസ്താനിൽ ശ്രീലങ്കൻ പൗരൻ ആൾക്കൂട്ട കൊലപാതകത്തിനിരയായപ്പോൾ അവിടത്തെ ഭരണാധികാരി അതിനെ അപലപിച്ചു രംഗത്തുവന്നു. എന്നാൽ, അത്തരക്കാരെ മാലയിട്ട് സ്വീകരിക്കുകയാണ് ഇവിടെ. ഇന്ത്യയെയും ഇന്ത്യൻ മുസ്ലിംകളെയും വിഭജിച്ചതിന് നാം മുഹമ്മദലി ജിന്നയെ എതിർത്തിരുന്നുവെങ്കിൽ ഇന്നിപ്പോൾ ഇന്ത്യക്കാരെ വിഭജിക്കാൻ നൂറുകണക്കിന് ജിന്നമാർ ഇവിടെയുണ്ട്. ഗംഗയുടെയും യമുനയുടെയും സംസ്കാരമുള്ള ഇന്ത്യയിൽ ഗോദ്സെയുടെ രാഷ്ട്രീയം വിജയിക്കില്ലെന്നും മഹ്ബൂബ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.