ബി.ജെ.പി വഞ്ചിച്ചെന്ന് പി.ഡി.പി
text_fieldsശ്രീനഗർ: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു കാരണം ബി.ജെ.പി വഞ്ചിച്ചത ാണെന്ന ആരോപണവുമായി പി.ഡി.പി രംഗത്ത്.
തെരഞ്ഞെടുപ്പ് സഖ്യത്തിന് കൃത്യമായൊരു അ ജണ്ട ഇല്ലാത്തതാണ് കനത്ത തോൽവിക്ക് കാരണമായതെന്ന് മഹ്ബൂബ മുഫ്തി അധ്യക്ഷയായ പി.ഡി.പിയുടെ രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി.
സമീപകാല തെരഞ്ഞെടുപ്പുകളിലെ പാർട്ടി പ്രകടനം വിലയിരുത്തിയ സമിതി, നിലവിലെ രാഷ്ട്രീയ സാഹചര്യവും മുന്നോട്ടുപോക്കും ചർച്ച ചെയ്തതായി പാർട്ടി വക്താവ് പറഞ്ഞു.
ബി.ജെ.പി.യുമായി കൂട്ടുകൂടി സംസ്ഥാനം ഭരിച്ച പി.ഡി.പിയെ ജമ്മു-കശ്മീര്‍ വേരോടെ പിഴുതെറിഞ്ഞു. മഹ്ബൂബ മുഫ്തിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് വിധിയെഴുതിയത്. ആകെയുള്ള ആറ് സീറ്റില്‍ മൂന്നിടത്ത് ബി.ജെ.പിയും, മൂന്നിടത്ത് നാഷനല്‍ കോണ്‍ഫറന്‍സുമാണ് വിജയിച്ചത്. 46 നിയമസഭ നിയോജക മണ്ഡലങ്ങളിൽ കേവലം നാലിടത്ത് മാത്രമാണ് പി.ഡി.പിക്ക് ഭൂരിപക്ഷമുള്ളത്.
2014ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 25 സീറ്റ് പി.ഡി.പിക്കായിരുന്നു. അതേവർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ, മൂന്നിടത്ത് വിജയിച്ച് പി.ഡി.പി ശക്തി തെളിയിച്ചിരുന്നു. അന്ന് 39 മണ്ഡലങ്ങളിലായിരുന്നു പി.ഡി.പി ലീഡ്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം നടന്ന ആദ്യയോഗത്തിൽ സംസ്ഥാനത്തെ വിവിധ നേതാക്കൾ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.