എൻ.ഐ.എ കോടതി ജാമ്യം നൽകിയ പി.ഡി.പി നേതാവിനെ വീണ്ടും അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് മെഹബൂബ
text_fieldsഎൻ.ഐ.എ കോടതി ശനിയാഴ്ച ജാമ്യം നൽകി വിട്ടയച്ച പിഡിപി നേതാവ് വഹീദ് പാരയെ തിങ്കളാഴ്ച വീണ്ടും ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദികളുമായും വിഘടനവാദി സേനയുമായും അവിശുദ്ധ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് വഹീദ് പാരയെ അറസ്റ്റ് ചെയ്തത്. തീവ്രവാദ കേസുകൾ അന്വേഷിക്കുന്ന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ (കശ്മീർ) പരിധിയിലാണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. പി.ഡി.പിക്കെതിരായ രാഷ്ട്രീയ പകപോക്കലാണിതെന്ന് അവർ ട്വിറ്ററിൽ പറഞ്ഞു.
'തെളിവുകളുടെ അഭാവം മൂലം എൻ.ഐ.എ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ശേഷവും, തീവ്രവാദക്കുറ്റം കെട്ടിച്ചമച്ച് വാഹീദിനെരെ യുഎപിഎ നിയമപ്രകാരം പ്രകാരം സി.െഎ.കെ കേസെടുത്തിരിക്കുന്നു. ദില്ലി ആക്രമണത്തിനെതിരെ ശബ്ദമുയർത്തിയതിന് ഇത് പിഡിപിക്കെതിരായ രാഷ്ട്രീയ പകപോക്കലാണ്'. - മെഹബൂബ മുഫ്തി തുറന്നടിച്ചു.
After getting bail from NIA Court due to lack of evidence, @parawahid has now been booked under UAPA by CIK on fabricated charges in a terror case yet again. This is purely political vendetta against PDP for raising our voice against Delhi's onslaught. https://t.co/ymT76DiOLV
— Mehbooba Mufti (@MehboobaMufti) January 11, 2021
അതേസമയം, വഹീദ് പാരയെ ജമ്മു കോടതിയിൽ ഹാജരാക്കിയിരിരുന്നു. ജനുവരി 18 വരെ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിനായി ശ്രീനഗറിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഹിസ്ബുൾ മുജാഹിദീനുമായി ബന്ധപ്പെെട്ടന്ന് ആരോപിച്ച് നവംബർ 25 നാണ് പി.ഡി.പി യുവ നേതാവിനെ എൻഐഎ അറസ്റ്റ് ചെയ്തത്. തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലുള്ള തെൻറ ജന്മനാട്ടിൽ നിന്ന് അടുത്തിടെ നടന്ന ജില്ലാ വികസന കൗൺസിൽ (ഡിഡിസി) വോട്ടെടുപ്പിൽ വഹീദ് പാര വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.