സമാധാന യോഗം ചേർന്നു; ബാദുരിയയും ബഷീറാത്തും സാധാരണനിലയിലേക്ക്
text_fieldsബാദുരിയ: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലെ ബാദുരിയയിലും ബഷീറാത്തിലും ജനജീവിതം സാധാരണനിലയിലേക്ക്. ഗ്രാമീണർ നിത്യോപയോഗ സാധനങ്ങൾക്കായി പുറത്തിറങ്ങിത്തുടങ്ങി. സാമുദായിക സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഇരു സമുദായത്തിൽപെട്ട നേതാക്കളെയും ഉൾപ്പെടുത്തി രണ്ടു തവണ സമാധാന യോഗം ചേർന്നു. സംഘർഷ മേഖലകളിലും സമീപപ്രദേശങ്ങളിലും വിവിധ മത കേന്ദ്രങ്ങളിലും സംയുക്ത സമിതി നിയോഗിച്ച ആളുകൾ രാത്രിയിൽ ജാഗ്രത പാലിക്കാൻ യോഗത്തിൽ തീരുമാനമായി. പുറമെനിന്നുള്ളവരെ മേഖലയിലേക്ക് കടത്തിവിടില്ല. ഇരു വിഭാഗത്തിലുംപെട്ട, പുറത്തുനിന്നുള്ള ചിലർ പ്രശ്നം ആളിക്കത്തിക്കാൻ ശ്രമം നടത്തിയതായി മനസ്സിലായതിനെ തുടർന്നാണിത്.
കൊള്ളയടിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്ത കടകൾ തുറക്കാൻ മുസ്ലിംകൾ പണവും മറ്റും നൽകി പലരുടെയും സഹായത്തിനെത്തി. നൂറോളം കടകളാണ് തകർത്തത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ബാദുരിയ, സ്വരൂപ് നഗർ, ദേഗംഗ, ബഷീറാത്ത് മേഖലകളിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
വൻ പൊലീസ്-അർധസൈനിക വിഭാഗം മേഖലയിൽ ക്യാമ്പ് ചെയ്യുന്നു. സംഘർഷത്തെത്തുടർന്ന് നോർത്ത് 24 പർഗാന ജില്ല പൊലീസ് മേധാവിയെയും സൗത്ത് ബംഗാൾ െഎ.ജി.പിയെയും സ്ഥലംമാറ്റിയിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് പ്രചരിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.