ബംഗ്ലാദേശിൽ സമാധാനം പുനഃസ്ഥാപിക്കണം -ജമാഅത്തെ ഇസ്‌ലാമി
text_fieldsന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് അരക്ഷിതാവസ്ഥയിലായ ബംഗ്ലാദേശിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അധ്യക്ഷൻ സയ്യിദ് സആദത്തുല്ല ഹുസൈനി.
എത്രയും വേഗം ഇടക്കാല സർക്കാറിന് രൂപം നൽകുകയും വൈകാതെ ജനാധിപത്യ പ്രക്രിയയിലൂടെ പൊതുതെരഞ്ഞെടുപ്പ് നടത്തി സ്വതന്ത്രവും നീതിയുക്തവുമായ ഭരണക്രമം ഉറപ്പുവരുത്തുകയും വേണം. നിരപരാധികളായ പൗരന്മാർക്കെതിരായ പ്രത്യേകിച്ച്, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവർക്കെതിരായ അതിക്രമങ്ങളെ അപലപിച്ച ജമാഅത്ത് അധ്യക്ഷൻ, ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തി.
ബംഗ്ലാദേശിലെ ആഭ്യന്തര സാഹചര്യം മേഖലക്കും അയൽരാജ്യങ്ങൾക്കും സുരക്ഷാ ഭീഷണിയായി മാറാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം. രാജ്യത്ത് സമാധാനവും ക്രമവും പുനഃസ്ഥാപിക്കുന്നതിന് മുൻഗണന നൽകണമെന്ന് പ്രതിഷേധക്കാരോടും പൊതുജനങ്ങളോടും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.