നിർമലക്ക് പ്രതിേരാധം, ഗോയലിന് റെയിൽവേ; കണ്ണന്താനത്തിന് ടൂറിസം
text_fieldsന്യൂഡൽഹി: മോദിമന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ച നിർമല സീതാരാമൻ പ്രതിരോധമന്ത്രിയാകും. ഇന്ദിര ഗാന്ധിക്കു ശേഷം പ്രതിേരാധ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതയാണ് നിർമല. മനോഹർ പരീകർ രാജിവെച്ച് ഒഴിഞ്ഞ വകുപ്പിെൻറ അധിക ചുമതല നിലവിൽ ധനമന്ത്രി അരുൺ ജെയ്റ്റിയാണ് വഹിച്ചിരുന്നത്. എന്നാൽ, അരുൺ ജെയ്റ്റ്ലിയുെട ധനമന്ത്രി സ്ഥാനത്തിന് മാറ്റമില്ല.
അതേസമയം, കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പീയുഷ് ഗോയൽ കേന്ദ്ര റെയിൽവേ മന്ത്രിയാകും. കൽക്കരി വകുപ്പിെൻറ അധിക ചുമതലയും നൽകും. നിലവിലെ മന്ത്രി സുരേഷ് പ്രഭുവിനെ മാറ്റിയാണ് പീയുഷ് ഗോയലിന് അവസരം നൽകുക. സുരേഷ് പ്രഭുവിന് വാണിജ്യ വകുപ്പിെൻറ ചുമതല നൽകും.
രണ്ട് ട്രെയിൻ അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ പ്രഭു രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, കാത്തിരിക്കാനായിരുന്നു മോദിയുടെ നിർദേശം. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്ന് 13 മിനുട്ടുകൾക്കുള്ളിൽ റെയിൽവേ കുടുംബത്തിന് നന്ദി പറഞ്ഞു കൊണ്ട് സുരേഷ് പ്രഭു ട്വീറ്റ് ചെയ്തിരുന്നു.
മന്ത്രിമാരും അവരുടെ വകുപ്പുകളും
കാബിനറ്റ് മന്ത്രിമാർ
- നിർമല സീതാരാമൻ- പ്രതിരോധം
- പീയുഷ് ഗോയൽ- റെയിൽവേ, കൽക്കരി
- ധർമേന്ദ്ര പ്രധാൻ - പെട്രോളിയം പ്രകൃതി വാതകം, നൈപുണ്യ വികസനം.
- മുക്താർ അബ്ബാസ് നഖ്വി - ന്യൂനപക്ഷ ക്ഷേമം.
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ
- അൽഫോൺസ് കണ്ണന്താനം- ടൂറിസം (സ്വതന്ത്ര ചുമതല), ഇലക്ട്രോണിക്സ് -െഎ.ടി (സഹമന്ത്രി)
- ഹർദ്ദീപ് സിങ് പുരി- ഭവന– നഗര വികനം
- ആർ.കെ സിങ്- ഉൗർജ്ജം, പുതിയതും പുനരുപയോഗ ഉൗർജ്ജം വകുപ്പ്
സഹമന്ത്രിമാർ
- ഗജേന്ദ്ര സിങ് ഷെഖാവത്ത് - കർഷക ക്ഷേമം
- സത്യപാൽ സിങ് വനിതാവിസകനം, ജലവിഭവം, ഗ്രാമീണ വികസം, ഗംഗാ പുനരുജ്ജീവനം
- ശിവ പ്രസാദ് ശുക്ല- ധനകാര്യം
- അശ്വനി കുമാർ ചൗബെ- ആരോഗ്യ കുടുംബക്ഷേമം
- വീരേന്ദ്ര കുമാർ- വനിതാ ശിശു വികസനം, ന്യൂനപക്ഷ കാര്യം
- ആനന്ദ് കുമാർ ഹെഗ്ഡെ- നൈപുണ്യ വികസനവും സംരംഭകത്വവും
വകുപ്പ് മാറ്റം
- അർജുൻ റാം മെഗ്വാൾ– ധനകാര്യം(പഴയത്)-പാർലിമെൻററി കാര്യം (പുതിയത്)
- വിജയ് ഗോയൽ- കായികം(പഴയത്)- പാർലിമെൻററി കാര്യം (പുതിയത്)
- സന്തോഷ് ഗംഗ്വാർ- ധനകാര്യം(പഴയത്)- തൊഴിൽ വകുപ്പ് (പുതിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.