പെഗാസസ് വാങ്ങിയോ? ചോദ്യത്തിന് മറുപടി നൽകാതെ കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: ഇസ്രായേൽ ചാരസോഫ്റ്റ്വെയർ പെഗാസസ് വാങ്ങിയോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ കേന്ദ് രമന്ത്രി രവിശങ്കർ പ്രസാദ്. കോൺഗ്രസ് എം.പി ദ്വിഗ്വിജയ് സിങ്ങാണ് പെഗാസസ് സോഫ്റ്റ്വെയർ സർക്കാർ വാങ്ങി യോയെന്ന ചോദ്യം ഉന്നയിച്ചത്. ഇതിന് നിയമപരമല്ലാത്ത നിരീക്ഷണം നടത്താറില്ലെന്നായിരുന്നു രവിശങ്കർ പ്രസാദിെൻറ മറുപടി.
സർക്കാറിന് ജനങ്ങളെ നിരീക്ഷിക്കാൻ അധികാരമുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. രാജ്യസുരക്ഷ മുൻനിർത്തി അന്വേഷണ ഏജൻസികൾക്ക് ജനങ്ങളെ നിരീക്ഷിക്കാമെന്ന് രാജ്യസഭയിൽ അദ്ദേഹം വ്യക്തമാക്കി. അതേസമയം, വാട്സ്ആപിലെ വിവരചോർച്ചയിൽ ജെ.പി.സി അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ദേശസുരക്ഷയേയും മൗലികാവകാശങ്ങളേയും ബാധിക്കുന്ന പ്രശ്നമാണിതെന്ന് ദ്വിഗ്വിജയ് സിങ് പറഞ്ഞു.
രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ എന്നിവരുടെ വിവരങ്ങൾ പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് വാട്സ് ആപിലൂടെ ചോർത്തുകയായിരുന്നു. വാട്സ് ആപ് തന്നെയാണ് വിവരചോർച്ച പുറത്ത് വിട്ടത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിന് രണ്ട് തവണ വാട്സ് ആപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.