പെഗസസ്: ജുഡീഷ്യൽ അന്വേഷണം വേണം; പ്രധാനമന്ത്രി മറുപടിപറയണമെന്ന് രാഹുൽ
text_fieldsന്യൂഡൽഹി: ഇസ്രായേലി ഭരണകൂടം ഭീകരർക്കെതിരെ ഉപയോഗിക്കാനുണ്ടാക്കിയ ആയുധമാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തങ്ങൾക്കെതിരെ ഉപയോഗിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇതേക്കുറിച്ച് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. എന്നാൽ, ഇൗ ആവശ്യം കേന്ദ്ര സർക്കാർ തള്ളി.
പാർലമെൻറ് സമ്മേളനം തുടങ്ങുന്നതിനു മുമ്പ് രാവിലെ പുറത്ത് മാധ്യമപ്രവർത്തകരെ കണ്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെൻറ ഫോൺ ചോർത്തിയിട്ടുണ്ട് എന്ന് പറഞ്ഞു. ഒരു ഫോൺ മാത്രമല്ല. എല്ലാ േഫാണുകളും ചോർത്തി. എന്നാൽ തനിക്കതിൽ ഭയമില്ല. ഇത് രാഹുൽ ഗാന്ധിയുടെ സ്വകാര്യതയുടെ വിഷയമല്ല. ഞാനൊരു പ്രതിപക്ഷ നേതാവാണ്. ജനങ്ങളുടെ ശബ്ദമാണ് ഞാനുയർത്തുന്നത്. ജനങ്ങളുടെ ശബ്ദത്തിന് നേർക്കുള്ള ആക്രമണമാണിത്. ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം -രാഹുൽ ആവശ്യപ്പെട്ടു. തനിക്ക് ഇക്കാര്യത്തിൽ ഭയമില്ലെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
ഇൗ വിഷയത്തിൽ പറയാനുള്ളതെല്ലാം കേന്ദ്ര സർക്കാർ പറഞ്ഞുകഴിഞ്ഞുവെന്നും ഒരു തരത്തിലുള്ള അന്വേഷണവും നടത്തില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.