പെഗസസ്; സമാന്തര ചർച്ചകളുടെ ഭാഗമാകരുത്, ഞങ്ങൾ ചില മര്യാദകൾ പ്രതീക്ഷിക്കുന്നുവെന്ന് കപിൽ സിബലിനോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ കോടതിക്ക് മുന്നിലുള്ള വിഷയത്തിൽ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സമാന്തര ചർച്ചകളുടെ ഭാഗമാകരുതെന്ന് സുപ്രീംകോടതി. പെഗസസ് ഫോൺ ചോർത്തലിൽ അന്വേഷണം വേണമെന്ന ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.
പെഗസസ് വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുേമ്പാഴും നിയമ വ്യവസ്ഥിതിയിൽ വിശ്വാസമുണ്ടാകണം. കൂടാതെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന സമാന്തര ചർച്ചകളുടെ ഭാഗമാകരുതെന്നും കോടതി പറഞ്ഞു.
'എന്തുകൊണ്ടാണ് സമാന്തര വാദങ്ങൾ. നിങ്ങൾ മാധ്യമങ്ങളിൽ എന്തുപറഞ്ഞാലും അന്വേഷണത്തിൽ എന്തുപറഞ്ഞാലും കോടതിയിൽ ഇതിനെപറ്റി ന്യായമായ ചർച്ചയുണ്ടാകണം' -ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പലർക്കും പല അഭിപ്രായങ്ങളും ഉണ്ടാകും. അത് കോടതിക്കുള്ളിൽ ഉന്നയിക്കണം. ഗുണകരമായ ചർച്ചയാണ് ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നതെന്നും കോടതി കൂട്ടിച്ചേർത്തു.
ചില മര്യാദകൾ പാലിക്കണമെന്നും മുതിർന്ന അഭിഭാഷകനും കോൺഗ്രസ് േനതാവുമായ കപിൽ സിബലിനോട് കോടതി പറഞ്ഞു. 'ഇവിടെ ചില മര്യാദകൾ പാലിക്കണം. മുൻ മന്ത്രിയെന്ന നിലയിലും പാർലമെേൻററിയൻ എന്ന നിലയിലും ഞങ്ങൾ നിങ്ങളെ ബഹുമാനിക്കുന്നു. ഞങ്ങൾ ചില മര്യാദകൾ പ്രതീക്ഷിക്കുന്നു' -കബിൽ സിബലിനോട് കോടതി പറഞ്ഞു. ഇത് അഭിപ്രായങ്ങളോ പ്രവർത്തനങ്ങളോ അന്യായമാണെന്ന് അർഥമാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പെഗസസ് വിഷയത്തിൽ മാധ്യമപ്രവർത്തകർ, പ്രതിപക്ഷ നേതാക്കൾ തുടങ്ങിയവരുടെ ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി. അേതസമയം, കേസിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇതോടെ കേസ് വീണ്ടും മാറ്റുകയായിരുന്നു. കേസ് ആഗസ്റ്റ് 16ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.