പെഗസസ്, കർഷക സമരം; പാർലമെൻറ് വീണ്ടും സ്തംഭിച്ചു ബഹളത്തിൽ മുങ്ങി രണ്ടാഴ്ച
text_fieldsന്യൂഡൽഹി: പെഗസസ് ചാരവൃത്തിയും കർഷക സമരവും ഉന്നയിച്ച് പ്രതിപക്ഷം തുടരുന്ന പ്രതിഷേധത്തിനിടയിൽ പൊതുമേഖല ഇൻഷൂറൻസ് കമ്പനികളുടെ സർക്കാർ ഒാഹരികൾ വിറ്റഴിക്കാനുള്ള ബിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു.പ്രതിപക്ഷ പ്രതിഷേധത്തിൽ വെള്ളിയാഴ്ചയും ലോക്സഭയും രാജസ്യഭയും സ്തംഭിച്ചതോടെ വർഷ കാല സമ്മേളനത്തിെൻറ തുടർച്ചയായ രണ്ടാമത്തെ ആഴ്ചയും ബഹളത്തിൽ മുങ്ങി.
പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പ് മാനിക്കാതെയാണ് പൊതുമേഖല ഇൻഷൂറൻസ് കമ്പനികളുടെ ഒാഹരികൾ വിറ്റഴിക്കാനുള്ള ഇൻഷൂറൻസ് ദേശസാൽകരണ ഭേദഗതി ബിൽ ധനമന്ത്രി അവതരിപ്പിച്ചത്.
വിദേശ നിക്ഷേപകരെ കൊണ്ടുവന്ന് ഇൻഷൂറൻസ് കമ്പനികളെ സ്വകാര്യവൽക്കരണത്തിെൻറ പാതയിലേക്ക് കൊണ്ടുപാകുന്നതാണ് ബിൽ എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ അവരുയർത്തിയ ആശങ്ക താൻ മനസ്സിലാക്കിയെന്നും സർക്കാർ സ്വകാര്യവൽക്കരിക്കാനല്ല നോക്കുന്നതെന്നും നിർമല പറഞ്ഞു. ഇൻഷൂറൻസ് കമ്പനികളിൽ പൊതുജനങ്ങളുടെയും സാധാരണക്കാരുടെയും പങ്കാളിത്തം കൊണ്ടുവരുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. വിൽപന ന്യായീകരിച്ച ധനമന്ത്രി ഇൻഷൂറൻസ് കമ്പനികളുടെ സ്വകാര്യവൽക്കരണത്തിലേക്ക് നീങ്ങുകയല്ല സർക്കാർ ചെയ്യുന്നതെന്ന് അവകാശപ്പെട്ടു.
പുതിയ ബില്ലിലൂടെ പൊതുമേഖലയിലുള്ള ഇൻഷൂറൻസ് കമ്പനികൾക്ക് വിഭവങ്ങൾ സമാഹരിക്കാനും നൂതനമായ ഉൽപന്നങ്ങൾ ആരംഭിക്കാനും കഴിയുമെന്ന് നിർമല അവകാശപ്പെട്ടു. െപഗസസ് ഗുരുതര വിഷയമല്ലെന്നും സഭ നടത്താൻ അനുവദിക്കണമെന്നും കേന്ദ്ര പാർലമെൻററികാര്യ മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. എന്നാൽ പെഗസസ് ചാരവൃത്തി രാജ്യദ്രോഹമാണെന്നും ചർച്ച വേണമെന്നാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പെഗസസ് ചർച്ചെചയ്യാൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയിൽ വേണമെന്നും അത് സമ്മതിച്ചാൽ ഇരുസഭകളിലും പ്രതിഷേധം നിർത്തുമെന്നും ഖാർഗെ തുടർന്നു. ബഹളത്തിനിടയിൽ രാജ്യതലസ്ഥാനത്തെയും പരിസരങ്ങളിലെയും വായുഗുണനിലവാരം പരിപാലിക്കുന്നതിനുള്ള കമീഷൻ ബില്ലും ലോക്സഭയിൽ അവതരിപ്പിച്ചു.
കോവിഡ് കേന്ദ്രസഹായം: കേരളത്തിൽ നിന്നും ആരും അപേക്ഷിച്ചിട്ടില്ല
ന്യൂഡൽഹി: കോവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്ക് പി.എം കെയേഴ്സ് പദ്ധതിയിൽ നിന്ന് ലഭിക്കുന്ന സഹായത്തിനായി കേരളത്തിൽ നിന്ന് ആരും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി മറുപടി നൽകി. ഒമ്പത് കുട്ടികൾ മാത്രമാണ് അനാഥരാക്കപ്പെട്ടതെന്നും 11.35 കോടി രൂപയാണ് കുട്ടികളെ സഹായിക്കാനായി കേരളത്തിന് നൽകിയിട്ടുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി.
ഒരോ കുട്ടിക്കും 10 ലക്ഷം രൂപയാണ് നൽകുക. 2015 മുതൽ 2019 വരെ കേരളത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ പ്രതിചേർക്കപ്പെട്ടവരിൽ 4.4 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ദേശീയ തലത്തിൽ പ്രതി ചേർക്കപ്പെടുന്നവരിൽ 11.87 ശതമാനമാണ് ശിക്ഷിക്കപ്പെടുന്നതെന്നും മന്ത്രി അറിയിച്ചു.
രാജ്യസഭയിൽ വിസിലടിയും; ചന്തയാക്കരുതെന്ന് ചെയർമാൻ
ന്യൂഡൽഹി: പെഗസസ് ചാരവൃത്തിയിൽ പ്രതിഷേധം തുടരുന്ന പ്രതിപക്ഷ അംഗങ്ങൾ സഭയിൽ വിസിലടിച്ചതിനെതിരെ ചെയർമാൻ വെങ്കയ്യ നായിഡു. ഒന്നുകിൽ സഭ ചന്തയാകാൻ അനുവദിക്കണം അല്ലെങ്കിൽ അംഗങ്ങൾക്കെതിരെ നടപടിയെടുക്കണം എന്ന് അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. ചില അംഗങ്ങൾ വിസിലടിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ചിലർ മാർഷലുകളുടെ തോളിൽ ൈകയിടുന്നതും കണ്ടു. അവരെ അതിനു പ്രേരിപ്പിക്കുന്നത് എന്താണെന്നറിയില്ല. ചിലർ മന്ത്രിമാർക്ക് മുന്നിൽ പ്ലക്കാർഡ് ഉയർത്തുന്നുണ്ട്. ഒന്നുകിൽ ഇത് അവഗണിക്കണം. എന്നിട്ട് ഒാരോരുത്തരും വിസിലടിക്കെട്ട. അല്ലെങ്കിൽ നടപടിയെടുക്കണം. ചെയർമാെൻറ വേദിയിൽ നിന്ന് ഇതു പറയേണ്ടിവരുമെന്നും അത്തരമൊരു അവസ്ഥയിലേക്ക് താഴുമെന്ന് കരുതിയില്ലെന്നും നായിഡു പറഞ്ഞു.
കെ.സിയുടെ അവകാശലംഘന പ്രമേയം
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിനിടയിൽ ഓക്സിജൻ ലഭിക്കാത്തതു മൂലം രാജ്യത്ത് ആരും മരണപ്പെട്ടിട്ടില്ലെന്ന് മറുപടി നൽകി രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ച കേന്ദ്ര ആരോഗ്യ സഹമന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ സഭയിൽ അവകാശലംഘന പ്രമേയം അവതരിപ്പിച്ചു. പ്രസ്താവന സഭയെ മനപ്പൂർവം തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.