Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെഗസസ് അന്വേഷണം:...

പെഗസസ് അന്വേഷണം: ​െഎ.ടി സ്​ഥിരം സമിതി നേതൃസ്​ഥാനത്തു നിന്ന്​ തരൂരിനെ നീക്കാൻ ശ്രമം

text_fields
bookmark_border
Shashi Tharoor
cancel

ന്യൂ​ഡ​ല്‍ഹി: പെ​ഗ​സ​സ്​ ചാ​ര​വൃ​ത്തി അ​ന്വേ​ഷി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച ഐ.​ടി പാ​ര്‍ല​മെൻറ​റി സ്​​ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ശ​ശി ത​രൂ​രി​നെ ത​ൽ​സ്​​ഥാ​ന​ത്തു​ നി​ന്ന്​ പു​റ​ത്താ​ക്കാ​ൻ ബി.​ജെ.​പി നീ​ക്കം. സ​മി​തി​യു​ടെ അ​ധ്യ​ക്ഷ സ്​​ഥാ​ന​ത്തു​ നി​ന്ന്​ ത​രൂ​രി​നെ മാ​റ്റ​ണ​മെ​ന്നും 30 അം​ഗ സ​മി​തി​യി​ൽ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ ത​രൂ​രി​ന്​ ഇ​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ബി.​ജെ.​പി അം​ഗം നി​ഷി​കാ​ന്ത്​ ദു​ബെ സ്​​പീ​ക്ക​ർ​ക്ക്​ ​അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ്​ ന​ൽ​കി.

ശ​ശി ത​രൂ​ര്‍ സ്വ​ന്തം നി​ല​യി​ല്‍ അ​ജ​ണ്ട​ക​ള്‍ തീ​രു​മാ​നി​ക്കു​ക​യാ​ണ്. അ​വ സ​മി​തി​യം​ഗ​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​നു​ മു​േ​മ്പ മാ​ധ്യ​മ​ങ്ങ​ള്‍ക്കു കൈ​മാ​റു​ക​യും ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​ത​താ​യി നോ​ട്ടീ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടാ​തെ, ബു​ധ​നാ​ഴ്​​ച ശ​ശി ത​രൂ​ർ വി​ളി​ച്ചു​ചേ​ർ​ത്ത പാ​ർ​ല​മെൻറ​റി സ്​​ഥി​രം സ​മി​തി യോ​ഗം ബി.​ജെ.​പി അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്​​ക​രി​ച്ചു. തു​ട​ര്‍ന്ന് ക്വാ​റം തി​ക​യാ​ത്ത​തി​നാ​ൽ സ​മി​തി​ക്ക് യോ​ഗം ചേ​രാ​നാ​യി​ല്ല.

യോ​ഗ​ത്തി​െൻറ അ​ജ​ണ്ട അ​റി​യി​ച്ചി​ല്ലെ​ന്നും പാ​ര്‍ല​മെൻറ്​ സ​മ്മേ​ള​നം ന​ട​ക്കു​േ​മ്പാ​ൾ സ​മി​തി യോ​ഗം ചേ​രു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു​മാ​ണ്​ ബി.​ജെ.​പി അം​ഗ​ങ്ങ​ൾ കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത്​. അ​തി​ന​ി​ടെ, കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി ഭു​പേ​ന്ദ​ര്‍ യാ​ദ​വ് വി​ളി​ച്ചു​ചേ​ർ​ത്ത ബി.​ജെ.​പി അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ലേ​ക്ക് ആ​ളു​മാ​റി​ സി.​പി.​എം എം.​പി​യും സ​മി​തി അം​ഗ​വു​മാ​യ പി.​ആ​ര്‍. ന​ട​രാ​ജ​നും ക്ഷ​ണം ല​ഭി​ച്ചു. യോ​ഗ​ത്തി​ന്​ എ​ത്തി​യ ന​ട​രാ​ജ​നോ​ട്​ ആ​ളു​മാ​റി ക്ഷ​ണി​ച്ച​താ​ണെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ മ​ന്ത്രി ക്ഷ​മാ​പ​ണം ന​ട​ത്തി തി​രി​ച്ച​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasitharoorPegasus
News Summary - Pegasus probe: Attempt to remove Tharoor from IT standing committee leadership
Next Story