Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്തിനും​...

രാജ്യത്തിനും​ മുകളിലല്ല പ്രധാനമന്ത്രി -രാഹുൽ ഗാന്ധി

text_fields
bookmark_border
rahul gandhi
cancel

ന്യൂഡൽഹി: പെഗസസ്​ ചാരവൃത്തി അന്വേഷിക്കാൻ ഉത്തരവിട്ട സു​പ്രീംകോടതി വിധി ​സ്വാഗതം ചെയ്​ത്​ കോൺഗ്രസ്. രാജ്യത്തിനും മുകളിലല്ല പ്രധാന മന്ത്രിയെന്നും സത്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണുണ്ടായതെന്നും കോൺഗ്രസ്​ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു​.

നീതി ലഭ്യമാക്കാൻ കോടതി അവരുടെ ജോലി ചെയ്യുമെന്നാണ്​ ത​ാൻ പ്രതീക്ഷിക്കുന്നതെന്നും പാർട്ടി ആസ്​ഥാനത്ത്​ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ രാഹുൽ വ്യക്​തമാക്കി.

ഇന്ത്യ എന്ന ആ​ശയം തന്നെ പെഗസസിലൂടെ ആക്രമിക്കപ്പെട്ടു. തങ്ങൾ നിരവധി തവണ പ്രതിഷേധിച്ചു. കേന്ദ്രം ഉത്തരം നൽകിയില്ല. പാർലമെൻറ്​ നടപടികൾ തടസപ്പെടുത്തി. എന്നിട്ടും​ കേന്ദ്രം ഉത്തരം നൽകിയില്ല. പാർല​െമൻറിൽ ഇനിയും വിഷയം ഉന്നയിക്കും. കോൺഗ്രസ്​ സീകരിച്ച നിലപാട്​ ശരിയായിരുന്നു​വെന്ന്​ തെളിയിക്കുന്നതാണ്​ കോടതി പ്രകടിപ്പിച്ച ആശങ്കയെന്നും രാഹുൽ പറഞ്ഞു.


പെ​ഗ​സ​സ് ഫോൺ ചോ​ർ​ത്തൽ വിദഗ്ധ സമിതി അന്വേഷിക്കും, സുപ്രീംകോടതി മേൽനോട്ടം വഹിക്കും; സഹായിക്കാനുള്ള സാങ്കേതിക സമിതിയിൽ മലയാളിയും

ന്യൂ​ഡ​ൽ​ഹി: ഇ​സ്രാ​യേ​ൽ ക​മ്പ​നി​യാ​യ എ​ൻ.​എ​സ്.​ഒ വി​ക​സി​പ്പി​ച്ച പെ​ഗ​സ​സ്​ സോ​ഫ്​​റ്റ്​​വെ​യ​ർ ഉപയോഗിച്ച് ഫോൺ ചോ​ർ​ത്ത​ിയ വിവാദത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ വിദഗ്ധ സമിതി അന്വേഷിക്കും. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിക്കുക. ജസ്റ്റിസ് ആർ.വി രവീന്ദ്രനാണ് സമിതി അധ്യക്ഷൻ. റോ മുൻ മേധാവി അലോക് ജോഷിയും കംപ്യൂട്ടർ സുരക്ഷാ വിദഗ്ധൻ ഡോ. സന്ദീപ് ഒബ് റോയി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

വിദഗ്ധ സമിതിയെ സഹായിക്കാൻ മൂന്നംഗ സാങ്കേതിക സമിതിയും ഉണ്ടാവും. ഡോ. നവീൻ കുമാർ ചൗധരി (ഡീൻ, നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി, ഗാന്ധിനഗർ, ഗുജറാത്ത്), മലയാളി ഡോ. പി. പ്രഭാകരൻ (അമൃത വിശ്വ വിദ്യാപീഠം, കൊല്ലം), ഡോ. അശ്വനി അനിൽ ഗുമസ്ത (ഐ.ഐ.ടി മുംബൈ) എന്നിവരാണ് അംഗങ്ങൾ.

സമിതി പരിഗണിക്കുന്ന ഏഴ് വിഷയങ്ങൾ

  • പെഗസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയോ
  • ആരുടെയൊക്കെ ഫോണുകൾ ചോർത്തിയോ
  • 2019ൽ ചോർത്തൽ ആരോപണം ഉയർന്നപ്പോൾ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി
  • കേന്ദ്ര, സംസ്ഥാന സർക്കാറുകളോ കേന്ദ്ര ഏജൻസികളോ ചാര സോഫ്റ്റ് വെയർ വാങ്ങിയോ
  • പെഗസസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഏത് നിയമത്തിന്‍റെ മാർഗരേഖ അനുസരിച്ചാണ്
  • ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് നിയമവിധേയമാണോ
  • സമിതിക്ക് പ്രസക്തമെന്ന് തോന്നുന്ന മറ്റ് വിഷയങ്ങൾ.

കേന്ദ്ര സർക്കാർ സമിതിയോട് സഹകരിക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനും ജസ്റ്റിസ് സുര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ് ലി അംഗങ്ങളായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ഫോൺ ചോർത്തലിൽ നിന്ന് കേന്ദ്ര സർക്കാറിന് ഒഴിയാനാകില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. വിദേശ ഏജൻസിയുടെ പങ്ക് അന്വേഷിക്കണം. സ്വകാര്യത പ്രധാനമാണ്. സ്വകാര്യതാ ലംഘനത്തിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കേണ്ടതുണ്ട്. വിവര സാങ്കേതികതയുടെ വളർച്ചയിലും സ്വകാര്യത പ്രധാനമാണ്. ഇത്തരം സാങ്കേതികവിദ്യ വേണമോയെന്ന് സർക്കാർ ആലോചിക്കണം.

ചില ഹരജിക്കാർ പെഗാസസിന്‍റെ നേരിട്ടുള്ള ഇരകളാണ്. മൗലികാവകാശങ്ങളിലേക്ക് കടന്നുകയറുന്ന നിയന്ത്രണം വേണ്ട. നിയന്ത്രണങ്ങൾ ഭരണഘടനാ പരിശോധനക്ക് വിധേയമാക്കണം. ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കാനാണ് കോടതി ആഗ്രഹിക്കുന്നത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കുറച്ച് കാര്യങ്ങൾ മാത്രമാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. രാഷ്ട്രീയ വിവാദത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇ​സ്രാ​യേ​ൽ ക​മ്പ​നി​യാ​യ എ​ൻ.​എ​സ്.​ഒ വി​ക​സി​പ്പി​ച്ച പെ​ഗ​സ​സ്​ ചോ​ർ​ത്ത​ൽ സോ​ഫ്​​റ്റ്​​വെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കേ​ന്ദ്ര​ സ​ർ​ക്കാ​ർ ചാ​ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന കേ​സി​ൽ കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഒ​രു കൂ​ട്ടം ഹ​ര​ജി​ക​ളി​ൽ സു​പ്രീം​കോ​ട​തിയുടെ നിർണായക വിധി. മുതിർന്ന മാധ്യമപ്രവർത്തകരായ എൻ. റാം, ശശി കുമാർ, സി.പി.എം രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ്, അഭിഭാഷകരായ എം.എൽ. ശർമ, മുൻ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ, ആർ.എസ്.എസ് താത്വികാചാര്യൻ കെ.എൻ ഗോവിന്ദാചാര്യ, മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ എഡിറ്റേഴ്സ് ഗിൽഡ് അടക്കമുള്ളവരാണ് ഹരജിക്കാർ.

രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, മാ​ധ്യ​മ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ വി​വ​രം ചോ​ർ​ത്ത​ലി​ന്​ വി​ധേ​യ​രാ​യി​ട്ടു​ണ്ടെ​ന്നാ​ണ്​ നി​ഗ​മ​നം. പെ​ഗ​സ​സ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യോ എ​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​ സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കാ​ൻ മ​ടി​ക്കു​ന്ന സ്​​ഥി​തി​യാ​ണ്​ ഉ​ണ്ടാ​യ​ത്. ദേ​ശ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്​ നീ​തി​പീ​ഠ​ത്തി​ലെ ച​ർ​ച്ചാ ​വി​ഷ​യ​മാ​ക്കാ​ൻ പ​റ്റി​ല്ലെന്നാ​യി​രു​ന്നു കേന്ദ്രത്തിന്‍റെ നി​ല​പാ​ട്.

സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെട്ട ഒരു സമിതി രൂപീകരിക്കാമെന്നും ആ സമിതി വഴി പെഗസസുമായി ബന്ധപ്പെട്ട നിലവിലുള്ള തെറ്റിദ്ധാരണകൾ മാറ്റാമെന്നുമാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. എന്നാൽ, കേന്ദ്രത്തിന്‍റെ സമിതിക്ക് ഒരു അന്വേഷണ സംഘത്തിന്‍റെ സ്വഭാവമുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നില്ല.

സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി നിലവിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. അതേസമയം, എല്ലാ വിവരങ്ങളും കോടതിക്ക് ബോധ്യപ്പെടണമെന്നും ഫോൺ ചോർത്തൽ സത്യമെങ്കിൽ വസ്തുതകൾ പുറത്തുവരണമെന്നുമാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്.

ആരോപണം നേരിടുന്ന കേന്ദ്ര സർക്കാർ നിയോഗിക്കുന്ന സമിതിയുടെ അന്വേഷണം നിഷ്പക്ഷമായിരിക്കില്ലെന്നാണ് ഹരജിക്കാരുടെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PegasusRahul Gandhi
News Summary - Pegasus row: Rahul Gandhi says SC order for probe is a big step
Next Story