പെഗസസ്: അന്വേഷണത്തിന് സൈബർ സുരക്ഷ വിദഗ്ധർ
text_fieldsന്യൂഡൽഹി: പെഗസസ് ആരോപണങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി നിയമിച്ച വിദഗ്ധ സമിതിയിൽ സൈ ബർ, അക്കാദമിക വിദഗ്ധരും.
വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആർ.വി. രവീന്ദ്രെൻറ അധ്യക്ഷതയിലുള്ള സമിതിയിൽ റോ മുൻ മേധാവി അലോക് ജോഷി, ഗുജറാത്ത്, ഗാന്ധിനഗർ നാഷനൽ ഫോറൻസിക് സയൻസ് യൂനിവേഴ്സിറ്റി ഡീൻ ഡോ. നവീൻ കുമാർ ചൗധരി, കൊല്ലം അമൃത വിശ്വവിദ്യാപീഠം സ്കൂൾ ഓഫ് എൻജിനീയറിങ് പ്രഫ. ഡോ. പി. പ്രഭാഹരന്, മുംബൈ ഐ.ഐ.ടി പ്രഫസർ ഡോ. അശ്വിൻ അനിൽ ഗുമസ്തെ എന്നിവരാണ് അംഗങ്ങൾ.
ഉപസമിതി ചെയർമാൻ സന്ദീപ് ഒബ്റോയ്, അലോക് ജോഷി എന്നിവർ ജസ്റ്റിസ് ആർ.വി. രവീന്ദ്രനൊപ്പം അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് രാജു വരദരാജുലു രവീന്ദ്രൻ പ്രമാദമായ നിരവധി കേസുകളിൽ വിധിപറഞ്ഞിട്ടുണ്ട്. കേന്ദ്ര സർവകലാശാലകളിലെ ഒ.ബി.സി േക്വാട്ട സംബന്ധിച്ച പ്രധാന കേസുകൾ ഇദ്ദേഹത്തിെൻറ ബെഞ്ചിലായിരുന്നു. 1993ലെ മുംബൈ സ്ഫോടന പരമ്പര കേസ്, കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതി വാതക തർക്കം എന്നിവയും അദ്ദേഹത്തിന് മുന്നിലെത്തി. 1968ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1993 ഫെബ്രുവരിയിൽ കർണാടക ഹൈകോടതി ജഡ്ജിയായി. 2004 ജൂലൈയിൽ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആയി. 2005 സെപ്റ്റംബർ ഒമ്പതിനാണ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. 2011 ഒക്ടോബർ 15ന് വിരമിച്ചു. 2018ൽ ഡോ. ഹാദിയയുടെ മതംമാറ്റ കേസുമായി ബന്ധപ്പെട്ട എൻ.ഐ.എ അന്വേഷണ മേൽനോട്ട ചുമതല സുപ്രീംകോടതി ജസ്റ്റിസ് രവീന്ദ്രനെ ഏൽപിച്ചെങ്കിലും അദ്ദേഹം നിരസിച്ചിരുന്നു.
സൈബർ സുരക്ഷ മേഖലയിൽ ഇന്ത്യയിൽ അറിയപ്പെടുന്ന വിദഗ്ധനാണ് ഡോ. നവീൻ കുമാർ ചൗധരി. മികച്ച അക്കാദമിക് വിദഗ്ധനും സൈബർ സുരക്ഷ വിദഗ്ധനുമാണ്. ഈ മേഖലയിൽ 20 വർഷത്തെ പ്രവൃത്തി പരിചയമുണ്ടെന്ന് കോടതിവിധിയിൽ ചൂണ്ടിക്കാണിക്കുന്നു.
കമ്പ്യൂട്ടർ സയൻസിൽ 20 വർഷത്തെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് ഡോ. പ്രഭാകരൻ. സമിതിയിലെ ഏക മലയാളിയും അദ്ദേഹമാണ്. മാൽവെയറുകൾ കണ്ടെത്തൽ, കമ്പ്യൂട്ടർ ഭാഷാവിശകലനം, നിർമിതബുദ്ധി, മെഷീൻ ലേണിങ് എന്നിവയാണ് പ്രഭാകരെൻറ വിജ്ഞാനമേഖലകൾ. കമ്പ്യൂട്ടർ സംബന്ധിയായ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ ഇദ്ദേഹത്തിേൻറതായി നിരവധി ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സമിതിയിലെ മൂന്നാമത്തെ അംഗമായ ഡോ. അശ്വിൻ അനിൽ ഗുമസ്തെ വിക്രം സാരാഭായ് റിസർച് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ച വ്യക്തിയാണ്. 20 യു.എസ് പേറ്റൻറുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 150ലധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും മൂന്ന് പുസ്തകങ്ങൾ രചിക്കുകയും ചെയ്തു. ഡോ. അശ്വിൻ അനിൽ ഗുമസ്തെ മസാചൂെസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിസിറ്റിങ് ശാസ്ത്രജ്ഞനായി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാെണന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.