പെഗസസ്: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി വ്യാഴാഴ്ച പരിഗണിക്കും
text_fieldsന്യൂഡൽഹി: പെഗസസ് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട ഹരജികൾ ഒരുമിച്ചായിരിക്കും സുപ്രീംകോടതി കേൾക്കുക. മാധ്യമപ്രവർത്തകൻ എൻ.റാം, രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ്, അഭിഭാഷകൻ എം.എൽ.ശർമ്മ എന്നിവരാണ് ഹരജി സമർപ്പിച്ചത്. മാധ്യപ്രവർത്തകർ, രാഷ്ട്രീയ നേതാക്കാൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെയെല്ലാം ഫോൺ പെഗസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് ചോർത്തിയെന്ന കേസിൽ അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം.
പാർലമെൻറിെൻറ വർഷകാല സമ്മേളനം തുടർച്ചയായി സ്തംഭിപ്പിക്കുന്ന ചാരവൃത്തി സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് 500 പ്രമുഖർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിന് തൊട്ടുപിന്നാലെ പരമോന്നത കോടതി വിഷയം പരിഗണിക്കാമെന്ന് അറിയിച്ചത്. ഏറെ പ്രാധാന്യമുള്ള വിഷയമായിട്ടും കേസ് അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി രജിസ്ട്രി തയാറായില്ലെന്ന് മുതിർന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ചീഫ് ജസ്റ്റിസിെൻറ നടപടി.
ഇന്ത്യയിൽ മാത്രമല്ല, ലോകമൊട്ടുക്കും അലെയാലിയുണ്ടാക്കുന്നതാണിത്. എന്നാൽ സുപ്രീംകോടതി രജിസ്ട്രി കേസ് പട്ടികയിൽപെടുത്തിയിട്ടില്ലെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി കോടതിയുടെ ശ്രദ്ധയിൽപെടുത്തി. ഇത് ശരിവെച്ചാണ് കോടതി ഹരജി പരിഗണിക്കാമെന്ന് അറിയിച്ചത്. ഇസ്രായേൽ ചാര സോഫ്റ്റ്വെയർ പെഗസസ് കേന്ദ്ര സർക്കാർ ആർക്കെങ്കിലും എതിരെ ഉപയോഗിച്ചോ എന്ന് വെളിപ്പെടുത്തണമെന്നും നിരവധി മൊബൈലുകൾ ഫോറൻസിക് പരിശോധന നടത്തിയപ്പോൾ ചാരവൃത്തി തെളിഞ്ഞുവെന്നും ഹരജിക്കാർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.