പെഗസസ് സൈബർ ഭീകരത, അന്വേഷണം വേണം -സുപ്രീംകോടതിയെ സമീപിച്ച് മുൻ ആർ.എസ്.എസ് നേതാവ്
text_fieldsന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ ആരോപണം ഗൗരവതരമാണെന്നും എത്ര പൗരന്മാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്നും മുൻ ആർ.എസ്.എസ് പ്രചാരക് കെ.എൻ. ഗോവിന്ദാചാര്യ. ഏത് സ്കെലിലാണ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചതെന്ന് അറിയണമെന്നും ഗോവിന്ദാചാര്യ പറഞ്ഞു
പെഗസസ് സാധാരണക്കാരെൻറ ജീവിതത്തിലേക്കുള്ള നുഴഞ്ഞുകയറ്റം മാത്രമല്ലെന്നും 2000ത്തിലെ ഐ.ടി നിയമപ്രകാരം ശിക്ഷ വിധിക്കാവുന്ന സൈബർ ഭീകരതയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുേമ്പാൾ മുൻ ആർ.എസ്.എസ് നേതാവ് അടക്കം അന്വേഷണ ആവശ്യവുമായി രംഗത്തുവരുന്നത് കേന്ദ്രത്തിന് കൂടുതൽ തലവേദനയാകും.
2019ൽ പെഗസസ് ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ഗോവിന്ദാചാര്യ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹരജി പിൻവലിച്ചെങ്കിലും തെൻറ അന്നത്തെ ആവശ്യം വീണ്ടും പരിഗണിക്കെമന്നാണ് നിലവിലെ ഗോവിന്ദാചാര്യയുടെ ആവശ്യം. വിഷയവുമായി ബന്ധപ്പെട്ട് ഗോവിന്ദാചാര്യ തിങ്കളാഴ്ച കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ, വിഷയത്തിൽ പുതിയ ഹരജി നൽകാനാണ് മുൻ പ്രചാരകിനോട് സുപ്രീംകോടതി നൽകിയ നിർദേശം.
വിഷയത്തിൽ ഹരജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതോടെയാണ് 2019ൽ ഹരജി പിൻവലിച്ചത്. പെഗസസ് വിഷയത്തിൽ നീതിപൂർവവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും സുപ്രീംകോടതി അന്വേഷണ സമിതിെയ നിയോഗിക്കണമെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നുമായിരുന്നു ആവശ്യം. പെഗസസിന് പിന്നിലുള്ളവരുടെ പേര് വെളിപ്പെടുത്തണമെന്നും ഗോവിന്ദാചാര്യ ആവശ്യെപ്പട്ടിരുന്നു.
പെഗസസ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിൽ കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും പെഗസസ് ആരോപണം അടിസ്ഥാന രഹിതമാണെന്നും സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.